2014-05-14 19:25:14

കര്‍ദ്ദിനാള്‍ വലീനിയുടെ
പൗരോഹിത്യ സുവര്‍ണ്ണജൂബിലി


14 മെയ് 2014, വത്തിക്കാന്‍
റോമാ രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനി
പൗരോഹിത്യ സുവര്‍ണ്ണജൂബിലി നിറവിലെത്തി. പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായ റോമാ രൂപതയുടെ വികാരി ജനറല്‍, ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍ അഗസ്തീനോ വലീനിയാണ് പൗരോഹിത്യത്തിന്‍റെ 50-ാം വാര്‍ഷികവും മെത്രാന്‍ പദവിയുടെ 25-ാം വാര്‍ഷികവും സംയുക്തമായി ആഘോഷിക്കപ്പെട്ടത്.

മെയ് 13-ാം തിയതി ചൊവ്വാഴ്ച വൈകുന്നേരം റോമാ രൂപതയുടെ ഭദ്രാസന ദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററാന്‍ ബസിലിക്കയില്‍ കൃതജ്ഞതാ ബലിയര്‍പ്പിച്ചുകൊണ്ടാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 2008 മുതല്‍ റോമാ രൂപതയുടെ വികാരി ജനറലാണ് മോണ്‍സീഞ്ഞോര്‍ വലീനി.

2006-ല്‍ ബനഡിക്ട് 16-ാമന‍ പാപ്പായാണ് അദ്ദേഹത്തെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്.
1964-ല്‍ നേപ്പില്‍സിന്‍റെ രൂപതാ വൈദികനായി അദ്ദേഹം അഭിഷികനായി.
തുടര്‍ന്ന് 1989-ല്‍ അവിടത്തെ സഹായമെത്രാനായി. പിന്നീട് അദ്ദേഹം വത്തിക്കാന്‍റെ നിയമ കാര്യാലയത്തില്‍ (Roto Romano) നിയമിതനായി. അവിടെ സേവനംചെയ്യവേയാണ് മുന്‍പാപ്പാ ബനഡിക്ട് റോമാ രൂപതയുടെ വികാരി ജനറലായും, സഭയുടെ കര്‍ദ്ദിനാളായും മോണ്‍സീഞ്ഞോര്‍ വലീനിയെ ഉയര്‍ത്തിയത്.








All the contents on this site are copyrighted ©.