2014-05-13 17:14:25

പേപ്പൽ പര്യടനം ഫാത്തിമാ നാഥയുടെ സംരക്ഷണയിൽ


13 മെയ് 2014, ഫാത്തിമ
ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധ നാട് സന്ദർശനം ഫാത്തിമാ നാഥയുടെ സംരക്ഷണയിൽ. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ഫൗദ് ത്വാലാണ് ഫാത്തിമായിലെത്തി പേപ്പൽ പര്യടനം പ.കന്യകാ മറിയത്തിന്‍റെ മാതൃസംരക്ഷണയിൽ സമർപ്പിച്ചു പ്രാർത്ഥിച്ചത്. ഫാത്തിമാ നാഥയുടെ തീർത്ഥാടന കേന്ദ്രത്തിൽ ദീപ പ്രദക്ഷിണത്തിനും തിരുന്നാൾ കുർബ്ബാനയ്ക്കും മുഖ്യകാർമ്മികത്വം വഹിച്ച പാത്രിയാർക്കീസ് വിശുദ്ധനാട്ടിലെ ജനങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. ക്രൈസ്തവരും ജൂതരും മുസ്ലീമുകളും ഇടകലർന്നു ജീവിക്കുന്ന വിശുദ്ധനാട്ടിൽ സമാധാനം പുലരാൻ വേണ്ടി ഏവരുടേയും പ്രാർത്ഥനാ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു.








All the contents on this site are copyrighted ©.