8 മെയ് 2014, വത്തിക്കാന്‍ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പേരില്‍ തൊഴില്‍ വാഗ്ദാനങ്ങളുമായി
വ്യാജ ഏജന്‍സികള്‍ റോമില്‍ ഇറങ്ങുന്നതായും, ധാരാളം വ്യക്തികളെ, വിശിഷ്യാ യുവാക്കളെ
ഇപ്പേരില്‍ കബളിപ്പിച്ചതായും മെയ് 8-ാം തിയതി വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ
വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റ് താക്കീതു നല്കി.
വത്തിക്കാന്‍റെ തൊഴില്‍ നിയമനങ്ങള്‍
മൂന്നാമതൊരു പാര്‍ട്ടിവഴിയോ, ഏജെന്‍സിവഴിയോ ഒരിക്കലും നടത്താറില്ലെന്നും, വ്യാജ ഏജെന്‍സികളെക്കുറിച്ച്
അറിവു ലഭിച്ചാല്‍, വിവരം ഉടനെ വത്തിക്കാന്‍ പൊലീസിനെ Gendermerie-യെ അറിയിക്കണമെന്നും
ഗവര്‍ണ്ണറേറ്റിന്‍റെ റോമില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവന അറിയിച്ചു.