2014-05-08 19:03:57

ധാര്‍ഷ്ട്യം സുവിശേഷജോലിക്ക്
അനുയോജ്യമല്ലെന്ന് പാപ്പാ


8 മെയ് 2014, വത്തിക്കാന്‍
അധികാരത്തിന്‍റെ ധാര്‍ഷ്ട്യമല്ല, ത്യാഗസമര്‍പ്പണമാണ് സുവിശേഷവത്ക്കരണത്തിന്
നിദാനമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. മെയ് 8-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വാസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

അരൂപിയുടെ സ്വരം ശ്രവിക്കാനുള്ള മനസ്സ്, സംവാദത്തിനു നല്കേണ്ട സമയം, കൃപാവരത്തോടുള്ള തുറവ് എന്നിവയാണ് സുവിശേഷവത്ക്കരണത്തിന് അനിവാര്യമായ ഗുണഗണങ്ങളെന്നും, അധികാരത്തിന്‍റെ കാര്‍ക്കശ്യമല്ലെന്നും അപ്പസ്തോല നടപടി പുസ്തകത്തില്‍നിന്നും എത്യോപ്യകാരനായ വ്യാപാരിയുടെയും ഫിലിപ്പോസിന്‍റെയും കൂടിക്കാഴ്ചയെ വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ ഇങ്ങനെ സുവിശേഷ സേവനത്തെ വിസ്തരിച്ചത് (നടപടി 8, 26-40).

ഫിലിപ്പോസ് എത്തിയോപ്പിയക്കാരന്‍ അധികാരിയെ കണ്ടുമുട്ടിയത് സുവിശേഷവത്ക്കരണത്തിനുള്ള വേദിയും രംഗവുമാണിവിടെ. പിന്നെ അവിടെ അധികാരത്തിന്‍റെ അടിച്ചേല്പിക്കല്‍ ഇല്ല, മറിച്ച് സംവാദമാണ്. ഏശയാ പ്രവാചകന്‍റെ ഗ്രന്ഥം വായിച്ചിട്ട് മനസ്സിലാക്കാന്‍ സാധിക്കാത്ത അപരിചതന്‍റെ ആന്തരിക താല്പര്യങ്ങനെ മാനിച്ചുകൊണ്ട് ഫിലിപ്പോസ് അയാളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നു. സംവാദമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യവുമല്ല. വചനംകേള്‍ക്കാന്‍ ആഗ്രഹിക്കുന്നവന്‍ എത്തിയരിക്കുന്ന സ്ഥലത്തുനിന്നും സ്ഥാനത്തുനിന്നും, സാഹചര്യത്തില്‍നിന്നും വേണം ആരംഭിക്കാന്‍. സുവിശേഷവത്ക്കരണത്തിന്‍റെ പ്രഭവസ്ഥാനമാണത്. ഇവിടെ അല്പം സമയം ചിലവൊഴിക്കാന്‍, നഷ്ടപ്പെടുത്താന്‍ നാം സന്നദ്ധരായിരിക്കണം. ദൈവവചനം ശ്രവിക്കാന്‍ ആഗ്രഹിക്കുന്നവനുവേണ്ടി സമയം ചിലവൊഴിക്കാന്‍ സാന്നദ്ധരാവണം. അയാള്‍ക്ക് യേശുവിനെ നല്കണമെങ്കില്‍ അല്പം സമയം ചിലവൊഴിച്ചേ തീരൂ.

അവസാനം അയാള്‍ ഫിലിപ്പോസില്‍നിന്നും ജ്ഞാനസ്നാനം സ്വീകരിക്കാന്‍ തയ്യാറാകുന്നു. അരുവിക്കരയില്‍വച്ച് അയാള്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. സുവിശേഷ ജോലിക്കാന്‍ അഹന്തയോ ധാര്‍ഷ്ടമോ ഇല്ലാത്ത സേവനകനും ശുശ്രൂഷകനാകുമ്പോള്‍ ദൈവം അയാളിലൂടെ പ്രവര്‍ത്തിക്കുന്നു. സുവിശേഷവത്ക്കരണം യാഥാര്‍ത്ഥ്യമാകുന്നു.








All the contents on this site are copyrighted ©.