2014-05-07 20:34:54

വത്തിക്കാന്‍ മ്യൂസിയം
രാത്രികാലങ്ങളിലെ സന്ദര്‍ശനം


7 മെയ് 2014, വത്തിക്കാന്‍
വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി രാത്രിയാമങ്ങളിലും തുറന്നു പ്രവര്‍ത്തിക്കും.

എല്ലാ വെള്ളിയാഴ്ചകളില്‍ രാത്രി 7 മണിമുതല്‍ 11-മണിവരെയാണ് വിശ്വത്തര
ശേഖരങ്ങളുടെ വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്.

മെയ് മുതല്‍ ജൂലൈവരെയും, സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയും മാസങ്ങളില്‍
റോമില്‍ സന്ദര്‍ശകര്‍ അധികമായെത്തുന്ന വസന്തത്തിന്‍റെയും വേനലിന്‍റെയും കാലയളവില്‍ മാത്രമായിരിക്കും മ്യൂസിയത്തിലേയ്ക്കുള്ള വെള്ളിയാഴ്ചത്തെ രാത്രിസന്ദര്‍ശന സൗകര്യമെന്ന് വത്തിക്കാന്‍‍ മ്യൂസയം ഡയറക്ടര്‍, അന്തോണിയോ പാവ്ളൂച്ചിയുടെ പ്രസ്താവന വെളിപ്പെടുത്തി.

www.museivatican.va എന്ന സൈറ്റിലെ ഡിജിറ്റല്‍ ബുക്കിങിലൂടെയാണ് രാത്രികാല സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റുകള്‍ ലഭ്യാമാകുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.

തുടര്‍ച്ചയായി 6-ാം വര്‍ഷമാണ് വത്തിക്കാന്‍ മ്യൂസിയം രാത്രികാലങ്ങളിലും സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്. നല്ല കാലാവസ്ഥയില്‍ വത്തിക്കാനിലേയ്ക്കുന്ന സന്ദര്‍ശകരുടെ വന്‍തള്ളിച്ചയും തിരക്കും കണക്കിലെടുത്തുകൊണ്ടാണ് പ്രശസ്തമായി വത്തിക്കാന്‍ മ്യൂസിയം രാത്രികാലങ്ങളിലും സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നതെന്ന് പാവ്ളൂച്ചി വ്യക്തമാക്കി.








All the contents on this site are copyrighted ©.