2014-05-07 20:29:00

വത്തിക്കാന്‍ പങ്കെടുക്കുന്ന
ട്യൂറിന്‍ പുസ്തകമേള


7 മെയ് 2014, വത്തിക്കാന്‍
ട്യൂറിന്‍ പുസ്തകമേളയില്‍ വത്തിക്കാന്‍ പങ്കെടുക്കും.

മെയ് 8-ാം തിയതി വ്യാഴാഴ്ച ഇറ്റലിയിലെ ട്യൂറിന്‍ നഗരത്തില്‍ ആരംഭിക്കുന്ന
രാജ്യാന്തര പുസ്തകമേളയിലാണ് വത്തിക്കാന്‍ പങ്കെടുക്കുന്നത്.

സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലിന്‍റെ നേതൃത്വത്തിലുള്ള മേളയുടെ പങ്കാളിത്തത്തെക്കുറിച്ച് പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സി റോമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വത്തിക്കാന്‍ പവിലയന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി.

പാപ്പാ ഫ്രാന്‍സിസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ വത്തിക്കാന്‍റെ മ്യൂസിയം, പുരാവസ്തുക ഗവേഷണവിഭാഗം, രഹസ്യ രേഖകളുടെ ശേഖരം, നാണ്യ-സ്റ്റാമ്പ് നിര്‍മ്മാണ വിഭാഗം, ശാസ്ത്ര അക്കാഡിമി എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് വത്താക്കാന്‍റെ സാംസ്ക്കാരിക വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ട്യൂറിന്‍ മേളയിലെ പങ്കാളിത്തം ശ്രദ്ധേയമാക്കുന്നതെന്ന് കര്‍ദ്ദിനാള്‍ റവാത്സി വ്യക്തമാക്കി.

മാനുഷികവും ആത്മീയവുമായി ഗ്രന്ഥങ്ങളുടെ ശേഖരങ്ങള്‍ വത്തിക്കാന്‍ സ്റ്റാളില്‍ വായക്കാര്‍ക്ക് ലഭ്യമാക്കുന്നതു കൂടാതെ, സിസ്റ്റൈന്‍ ഗായകസംഘത്തിന്‍റെ സംഗീതനിശ, പാപ്പാമാരുടെ ജീവചരിത്രങ്ങളുടെ ഡിജിറ്റല്‍ പ്രദര്‍ശനം, വത്തിക്കാന്‍റെ ചരിത്രകാലവും കലാപാരമ്പര്യവും എന്നീ ഇനങ്ങളുടെ സായാഹ്ന പ്രദര്‍ശനങ്ങളും വത്തിക്കാന്‍ പവിലിയനെ മേളയില്‍ ശ്രദ്ധേയമാക്കുമെന്നും പ്രദര്‍ശനത്തിന്‍റെ ഉത്തരാവിദത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ റവാത്സി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

മെയ് 8-ന് ആരംഭിക്കുന്ന 27-ാമത് അന്തര്‍ദേശിയ പുസ്തകമേള
11-ാം തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കും.








All the contents on this site are copyrighted ©.