2014-05-07 20:41:55

ഭക്ഷൃദുര്‍വ്യയം
ഭക്ഷസുരക്ഷയ്ക്ക് ഭീഷണി


7 മെയ് 2014, ജര്‍മ്മനി
ഭക്ഷൃദുര്‍വ്യയം ഒഴിവാക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാക്കാമെന്ന്,
ജെര്‍മ്മനിയിലെ ഭക്ഷൃസുരക്ഷാ സമ്മേളനം പ്രസ്താവിച്ചു.

മെയ് 7-ാം തിയതി ബുധനാഴ്ച ജര്‍മ്മനിയിലെ ഡസ്സല്‍ഡോര്‍ഫില്‍ ഫോവോയുടെ നേതൃത്വത്തില്‍ ആരംഭിച്ച രണ്ടുദിവസത്തെ ഭക്ഷൃസുരക്ഷാ അന്തര്‍ദേശിയ സമ്മേളനമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഭീമമായ ഭക്ഷൃദുര്‍വ്യയം നിയന്ത്രിക്കാനായാല്‍ ലോകത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഒരു പരിധിവരെ യാഥാര്‍ത്ഥ്യാമാക്കാമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃസംഘട, ഫാവോയുടെ ഉപാദ്ധ്യക്ഷന്‍, റെന്‍ വാങ്ങ് സമ്മേളനത്തിന്‍റെ ആമുഖപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.

ഒരു ഭാഗത്ത് കോടികള്‍ ഭക്ഷണത്തിനായി കേഴുമ്പോള്‍, മറുഭാഗത്ത് ടണ്ണുകണക്കിന് ഭക്ഷൃവസ്തുക്കളും പദാര്‍ത്ഥങ്ങളും ദുര്‍വ്യയം ചെയ്യപ്പെടുന്നത് നവമാനവികതയുടെ വിരോധാഭാസമാണെന്നും വാങ്ങ് സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കി.

രാഷ്ട്രങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ശ്രദ്ധിച്ചാല്‍ ഭക്ഷൃദുര്‍വ്യയം നിയന്ത്രിക്കാവുന്നതാണ്, കാരണം ഭക്ഷൃഉല്പാദകര്‍ക്കും ഉത്തരവാദിത്വപ്പെട്ടവര്‍ക്കും മാത്രമേ അവയുടെ ധൂര്‍ത്തും നാനാവിധമായ പാഴാക്കലും ഇല്ലാതാക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും വാങ്ങ് കൂട്ടിച്ചേര്‍ത്തു.

ഫാവോയുടെ നേതൃത്വത്തിലുള്ള ആഗോള ഭക്ഷൃസുരക്ഷാ സമ്മേളനത്തില്‍ ആഗോളതലത്തില്‍ സ്വകാര്യ-പൊതുമേഖലകളില്‍നിന്നായി 250 സംഘടനകളും പ്രസ്ഥാനങ്ങളുമാണ് പങ്കെടുക്കുന്നത്. മെയ് 7-ന് ആരംഭിച്ച സമ്മേളനം, 8-ാം തിയതി വ്യാഴാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.