2014-05-07 19:23:41

ചരിത്രസന്ധിയിലെ
അപൂര്‍വ്വകൂടിക്കാഴ്ച


7 മെയ് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസും ബാന്‍ കീ മൂണുമായുള്ള കൂടിക്കാഴ്ച
ഏറെ പ്രസക്തമാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി പ്രസ്താവിച്ചു.

ഐക്യ രാഷ്ട്രസഭയുടെ ജനീവാ ആസ്ഥാനത്ത് സംഗമിച്ച മനുഷ്യപീഡനങ്ങള്‍ക്കെതിരായ രാഷ്ട്രങ്ങളുടെ പ്രതിനിധി സമ്മേളനത്തിന്‍റെ അന്ത്യത്തിലാണ് ബാന്‍ കി മൂണും പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന കൂടിക്കാഴ്ചയെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് തൊമാസി പരാമര്‍ശിച്ചത്.

സഭയും ഐക്യരാഷ്ട്ര സംഘടനയും സാമൂഹ്യനന്മയ്ക്കായ് ഒരുപോലെ നിലകൊള്ളുന്നതിനാല്‍ മെയ് 9-ാം തിയതി വെള്ളിയാഴ്ച വത്തിക്കാനില്‍ അരങ്ങേറുന്ന യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ച ഏറെ പ്രസക്തവും കാലികവുമാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കൂട്ടികളുടെ പീഡനവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ നിസങ്കതപാലിച്ചു എന്ന യൂഎന്നിന്‍റെ പ്രസ്താവനയും തെറ്റിദ്ധാരണയും നിലനില്ക്കെ, ചരിത്രസന്ധിയിലെ രണ്ടു സാമൂഹ്യ നേതാക്കളുടെ കൂടിക്കാഴ്ച ലോകശ്രദ്ധയാകര്‍ഷിക്കുന്നതും, ഏറെ പ്രധാനപ്പെട്ടതുമാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ഐക്യാദാര്‍ഢ്യമുള്ള മാനവികത പരിപോഷിപ്പിക്കുന്നതിലും മനുഷ്യാന്തസ്സു വളര്‍ത്തുന്നതിലും പീഡനങ്ങളെ ചെറുക്കുന്നതിനും സഭയ്ക്കുള്ള പ്രതിബദ്ധതയ്ക്ക് ജനീവ സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളും (Chief executive officers CEOs)
എന്നും സാക്ഷികളായിരിക്കുമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി കൂട്ടിച്ചേര്‍ത്തു.

2013 ഏപ്രില്‍ 9-ന് ബാന്‍ കി മൂണ്‍ വത്തിക്കാനില്‍ വന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളതാണ്. പാപ്പാ ഫ്രാന്‍സിസുമായുള്ള ബാന്‍ കി മൂണിന്‍റെ രണ്ടാമത്തെ കൂടിക്കാഴ്ചയാണ് മെയ് 9-ന് നടക്കുവാന്‍ പോകുന്നത്.

Photo : from the file of 9th April 2013, Vatican








All the contents on this site are copyrighted ©.