2014-05-06 17:17:01

റാഞ്ചി അതിരൂപതയ്ക്ക് പുതിയ സഹായമെത്രാൻ


06 മെയ് 2014, വത്തിക്കാൻ
റാഞ്ചി അതിരൂപതയുടെ സഹായ മെത്രാനായി ഫാ.ടെലസ്ഫോർ ബിലുങ്ങിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. റുബാതോ രൂപത നിയുക്ത മെത്രാന്‍റെ സ്ഥാനിക രൂപതയായും പാപ്പ നിശ്ചയിച്ചു നൽകി. മെയ് 6നാണ് പാപ്പായുടെ നിയമന ഉത്തരവ് വത്തിക്കാൻ പ്രസിദ്ധീകരിച്ചത്.
ഒഡീഷയിലെ റൗർക്കല രൂപതാംഗമായ ഫാ.ടെലസ്ഫോർ ബിലുങ്ങ് എസ്.വി.ഡി സന്ന്യസ്ത സമൂഹത്തിന്‍റെ പ്രൊവിഷ്യൽ സുപ്പീരിയർ കൂടിയാണ്.







All the contents on this site are copyrighted ©.