2014-05-02 09:33:36

പരിസ്ഥിതിയുടെ സുസ്ഥിതി
മാനവികതയുടെ സുസ്ഥിതി


2 മെയ് 2014, വത്തിക്കാന്‍
മാനവികതയുടെ സുസ്ഥിതി പരിസ്ഥിതിയുടെ സുസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന്,
വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയുടെ റോമില്‍ ഇറക്കിയ പ്രസ്താവന സമര്‍ത്ഥിച്ചു.

മെയ് 2-മുതല്‍ 6-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കുന്ന അക്കാഡമിയുടെ പ്രത്യേക സമ്മേളനത്തിന് ആമുഖമായി പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലാണ് പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഉപയസാധ്യതകളെ സംരക്ഷിക്കേണ്ടത്തിന്‍റെ ആവശ്യകത വ്യക്തമാക്കിയത്.

പ്രകൃതി വിനാശത്തിന് വിവിധ കാരണങ്ങള്‍ ശാസ്ത്രീയമായ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
നഗരങ്ങളിലെ മലിനീകരണം, വ്യവസായ കാര്‍ഷിക മേഖലകള്‍ സൃഷ്ടിക്കുന്ന വര്‍ദ്ധിച്ച മലിന്യക്കൂമ്പാരം, വനനശീകരണം എന്നിങ്ങനെ പ്രകൃതിയുടെ സുസ്ഥിതിയെ മാനിക്കാത്ത സാമൂഹ്യ-സാമ്പത്തിക വികസന പദ്ധതികളാണെന്ന് (anthropocenes) പ്രസ്താവന വിവരിച്ചു.

ലോകത്തെ പാരിസ്ഥിതീക പ്രശ്നങ്ങള്‍ ഇനിയും എണ്ണിപ്പറയാതെ മനുഷ്യന്‍റെ പ്രാഥമിക സുസ്ഥിതി മേഖലകളായ ഭക്ഷണം, ഊര്‍ജ്ജം, ആരോഗ്യം എന്നിവയെ തുണയ്ക്കുന്ന ശാസ്ത്രീയയും പ്രകൃത്യാനുസരണവുമായ നവമായ വികസനപാതകള്‍ കണ്ടെത്തി ലഭ്യമാക്കുകയാണ് പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ കര്‍മ്മപദ്ധതിയെന്ന് പ്രസ്താവന വെളിപ്പെടുത്തി.

ഇന്ത്യ ഉള്‍പ്പെടെയുള്ള വികസിത വികസ്വര രാഷ്ട്രങ്ങളില്‍നിന്നായി നൂറോളം ശാസ്ത്രജ്ഞന്മാര്‍ വത്തിക്കാന്‍റെ അക്കാഡമി വിളിച്ചുകൂട്ടുന്ന ഒരാഴ്ചത്തെ സംഗമത്തില്‍ പങ്കെടുക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.








All the contents on this site are copyrighted ©.