2014-04-24 17:39:24

പാപ്പായ്ക്ക് പ്രാര്‍ത്ഥനനിറഞ്ഞ
തിരുനാള്‍ മംഗളങ്ങള്‍!


23 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏപ്രില്‍ 23-ാം തിയതി വിശുദ്ധ ഗീവര്‍ഗ്ഗിസിന്‍റെ തിരുനാള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നാമഹേതുകത്തിരുനാളാണ്.
അര്‍ജന്‍റീനായിലെ ബ്യൂനസ് ഐരസ് നഗരപ്രാന്തത്തില്‍ 1936 ഡിസംബര്‍ 17-ന് മാരിയോ-റെജീനാ ബര്‍ഗോളിയോ ദമ്പതികളുടെ 5 മക്കളില്‍ മൂന്നാമനായി ജനിച്ച ജോര്‍ജ്ജ് ബര്‍ഗോളിയോയാണ് പിന്നീട് ഈശോസഭയില്‍ ചേര്‍ന്ന് വൈദികനും, മെത്രാനും കര്‍ദ്ദിനാളും, പിന്നെ ആഗോളസഭയുടെ 266-ാമത്തെ പാപ്പായുമായി തിരഞ്ഞെടുക്കപ്പെട്ടത്.

ആശംസകള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നന്ദിയര്‍പ്പിച്ചു. ഏപ്രില്‍ 23-ാം ആചരിച്ച തന്‍റെ നാമകാരണനായ വിശുദ്ധ ജോര്‍ജ്ജിന്‍റെ തിരുനാള്‍ മംഗളങ്ങള്‍ക്കും, ഈസ്റ്റര്‍ ആശംസകള്‍ക്കും ബുധനാഴ്ചത്തെ പതിവുള്ള
പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ തുടക്കത്തിലാണ് പാപ്പാ നന്ദിയര്‍പ്പിച്ചത്.
വിശുദ്ധപത്രോസിന്‍റെ ചത്വരത്തില്‍ ചിന്നിനിന്ന ചെറുമഴയെ വെല്ലുവിളിച്ചും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും വന്നെത്തിയ ആയിരങ്ങളെ നോക്കി മന്ദസ്മേരനായിട്ടാണ് ആശംസകള്‍ക്ക് പാപ്പാ നന്ദിയര്‍പ്പിച്ചത്.

വത്തിക്കാന്‍ റേഡിയോ ശ്രോതാക്കളുടെ പേരില്‍ പാപ്പായ്ക്ക് സ്നേഹപുരസ്സരം തിരുനാള്‍ആശംസകളും പ്രാര്‍ത്ഥകളും നേരുന്നു!








All the contents on this site are copyrighted ©.