2014-04-24 17:56:41

നാമകരണനടപടികള്‍ക്ക്
റോമാപുരി അണിഞ്ഞൊരുങ്ങുന്നു


24 ഏപ്രില്‍ 2014, വത്തിക്കാന്‍
നാമകരണ നടപടികള്‍ക്കായി റോമാനഗരം അണിഞ്ഞൊരുങ്ങുന്നു, വന്‍ ജനാവലിയെ ക്രമീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ മാധ്യമ പ്രദര്‍ശന സൗകര്യങ്ങള്‍ സംവിധാനംചെയ്തു.

ഏപ്രില്‍ 27-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ അരങ്ങേറുന്ന വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ ജോണ്‍പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാരുടെ നാമകരണനടപടികള്‍ക്ക് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി 30 ലക്ഷത്തോളം വരുന്ന ജനാവലിയെയാണ് റോമാനഗരം പ്രതീക്ഷിക്കുന്നത്.

പരമാവധി 3 ലക്ഷംപേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരം നിറഞ്ഞുകവിഞ്ഞ് സമീപത്തുള്ള രാജവീഥികളും തുറസ്സായ പൊതു ഇടങ്ങളും നിറഞ്ഞുകഴിയുമെന്നാണ് -
യുവജനമേള, ജൂബിലിവര്‍ഷ പരിപാടികള്‍, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അന്തിമോപചാര ശുശ്രൂഷ, വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം തുടങ്ങിയ മുന്‍പരിപാടികളുടെ അനുഭവ വെളിച്ചത്തില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

എല്ലാവര്‍ക്കും വത്തിക്കാനില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കിലും
റോമിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പൊതുവേദികളില്‍ സമ്മേളിച്ച്
മാധ്യമ സഹായത്തോടെ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിശുദ്ധപദപ്രഖ്യാപിനത്തിലും, ദിവ്യബലിയിലും പങ്കെടുക്കാവുന്ന തത്സമയ മാധ്യമ പ്രക്ഷേപണ ക്രമീകരണങ്ങളാണ് വത്തിക്കാനും റോമാ നഗരാധികരികളും ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്നത്.

ഏറ്റവും ശ്രദ്ധേയമാകുന്നത് ഭീമന്‍ LED സ്ക്രീനുകള്‍ ഉപയോഗിച്ചുള്ള പരിപാടിയുടെ തത്സമയ സംപ്രേക്ഷണമാണ്,.... റോമില്‍ മാത്രമല്ല മിലാന്‍ നഗരത്തിലും.....

ആയിരങ്ങളെ ഉള്‍ക്കൊള്ളാന്‍ സ്ഥലവുംസൗകര്യവുമുള്ള റോമിലെ Circo Maximo, Piazza Navona, Roman Imperial Forum, Colosseum, Termini, Fumicion Terminals, മിലാനിലെ Piazza del Duomo എന്നിവിടങ്ങളിലാണ്
Samsung-ന്‍റെ ഏറ്റവും വലുപ്പമുള്ള, Hi Definition Picture Quality LED പ്രദര്‍ശന സംവിധാനങ്ങള്‍ ഉപോയോഗിച്ച് നാമകരണ നടപടിക്രമങ്ങളുടെ തത്സമയ സംപ്രേക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.

കൂടാതെ വത്തിക്കാന്‍റെ രാജവീഥി - Via del Reconciliazione, Castel Sant’angelo, മേരി മേജര്‍ ബസിലിക്കയുടെ Piazza Repubblica, Piazza Farnese എന്നിവിടങ്ങളിലും ജനങ്ങള്‍ക്ക് സൗകര്യപ്രദമായി പരിപാടികള്‍ കണ്ട് പങ്കെടുക്കാവുന്ന സൗകര്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.

വിശുദ്ധപദ പ്രഖ്യാപന പരിപാടി കൂടാതെ, പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന വിശുദ്ധരായ പാപ്പാമാരുടെ ജീവചരിത്രം, അവരുടെ വിശുദ്ധിയുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന മറ്റു പരിപാടികള്‍, വിവരങ്ങള്‍, എന്നിവയും ഏപ്രില്‍ 28-വരെ നീളുന്ന വിധത്തില്‍ ജനങ്ങളുടെ സൗകര്യാര്‍ത്ഥം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.