2014-04-23 19:25:24

പാവങ്ങള്‍ക്കും രോഗികള്‍ക്കും
പാപ്പായുടെ പരിഗണന


23 ഏപില്‍ 2014, വത്തിക്കാന്‍
ഏപ്രില്‍ 23-ാം ബുധനാഴ്ച രാവിലെ പൊതുകൂടിക്കാഴ്ചാ ദിവസം പെയ്തിറങ്ങിയ ചെറുമഴയുടെ പ്രതികൂല കാലാവസ്ഥയിലാണ്, തന്നെ കാണാനെത്തിയ രോഗികളും അംഗവൈകല്യമുള്ളവരുമായവരെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ പ്രത്യേകം വിളിച്ചുകൂട്ടി, അവിടെ ചെന്നുകണ്ട് അവരോടുള്ള വാത്സല്യവും സ്നേഹവും പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കിയത്.

പ്രാദേശിക സമയം രാവിലെ 10.30-ന് ആരംഭിക്കേണ്ട പൊതുകൂടിക്കാഴ്ചയുടെ സമയത്തിന് ഒരുമണിക്കൂര്‍ മുന്‍പേ പോള്‍ ആറാമന്‍ ഹാളിലെത്തി രോഗികളെയും അംഗവൈകല്യമുള്ളവരെയും അവരുടെ ബന്ധുമിത്രാദികളെയും ഒന്നൊന്നായി കണ്ട്, അവരെ ആശീര്‍വ്വദിച്ചശേഷമാണ് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണ വേദിയിലേയ്ക്ക് പാപ്പാ പുറപ്പെട്ടത്.

വത്തിക്കാനിലെത്തുന്ന രോഗികള്‍ക്കും പാവങ്ങളായവര്‍ക്കും പൊതുകൂടിക്കാഴ്ചാ സ്ഥലത്ത് പ്രത്യേക സ്ഥാനവും സൗകര്യവും നല്കണമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ താല്പര്യവും നിര്‍ദ്ദേശവുമാണ്.

കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ഇരിക്കുന്ന പ്രധാനവേദിയുടെ സമീപത്തു തന്നെയാണ്
പാപ്പാ ഫ്രാന്‍സിസ് തന്‍റെ പരിപാടികളില്‍ പാവങ്ങള്‍ക്കും രോഗികളായവര്‍ക്കും സ്ഥാനംനല്കുന്നത് എന്നത് ശ്രദ്ധേയമാണ്.








All the contents on this site are copyrighted ©.