2014-04-23 19:39:31

പാപ്പായുടെ പ്രസംഗങ്ങള്‍
ആദ്യവാല്യം പുറത്തിറങ്ങി


23 ഏപ്രില്‍ 2014, റോം
കഴിഞ്ഞൊരു വര്‍ഷക്കാലം പേപ്പല്‍ വസതി ‘സാന്താ മാര്‍ത്ത’യില്‍ അനുദിനം നടത്തിയിട്ടുള്ള സുവിശേഷചിന്തകളാണ് പുസ്തകരൂപത്തില്‍ ആദ്യം വാല്യം പുറത്തിറങ്ങിയത്.

ഇറ്റാലിയന്‍ ഭാഷയില്‍ സ്വതസിദ്ധമായ ശൈലിയില്‍ പാപ്പാ പങ്കുവയ്ക്കുന്ന മൗലികചിന്തകളുടെ സമാഹാരത്തിന് La verità è un Incontro,
Truth is an Encounter, ‘സത്യത്തിന്‍റെ നേര്‍ക്കാഴ്ച’ എന്നാണ് പേരിട്ടിരിക്കുന്നത്.

സ്ഥാനാരോപിതനായശേഷം കഴിഞ്ഞ 13 മാസങ്ങളില്‍ 186 പ്രഭാതപൂജകളില്‍ പാപ്പാ പങ്കുവച്ച ചിന്തകളാണ് 556 താളുകളുള്ള വലിയ വാല്യമായി റോമിലെ Rizzoli പ്രസാധകര്‍ ഏപ്രില്‍ 24-ന് പ്രകാശനംചെയ്യുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. പുസ്തകത്തിന് 1200 രൂപയാണ് വില.

ആമുഖം എഴുതിയിരിക്കുന്നത് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡിയാണ്. സമര്‍പ്പണം, വത്തിക്കാന്‍ പ്രസിദ്ധീകരണമായ Civilta Catholica-യുടെ പത്രാധിപര്‍ ഫാദര്‍ അന്തോണിയോ സ്പദാരോയുടേതുമാണ്.

ക്രിസ്തു ലോകത്തിന്‍റെ പ്രകാശവും സത്യവുമാണെങ്കില്‍, അവിടുത്തെ വചനങ്ങള്‍ സത്യവും സത്യത്തിന്‍റെ പ്രകാശവുമാണ്. ഈ അര്‍ത്ഥത്തിലാണ് പാപ്പാ ഫ്രാന്‍സിസ് അനുദിനം പങ്കുവയ്ക്കുന്ന സുവിശേഷ ചിന്തകളെ ‘സത്യത്തിന്‍റെ നേര്‍ക്കാഴ്ച’യെന്ന് പ്രസാദകര്‍ ശീര്‍ഷകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി റോമില്‍ ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. പാപ്പായുടെ വചനചിന്തയുടെ ശബ്ദരേഖയുടെ സിഡിയുള്ള പതിപ്പും ഉടനെ പുറത്തിറങ്ങുമെന്ന് പ്രസാധകര്‍ അറിയിച്ചു.








All the contents on this site are copyrighted ©.