17 ഏപ്രില്‍ 2014, വത്തിക്കാന്‍ മുന്‍പാപ്പാ ബനഡിക്ട് 16-ാമന് പിറന്നാള്‍ ആശംസകള്‍!
ഏപ്രില്‍ 16-ാം തിയതി ബുധനാഴ്ച രാവിലെ പാപ്പാ ഫ്രാന്‍സിസ് ഫോണിലൂടെ നല്കിയ സാഹോദര്യത്തിന്‍റെ
സ്നേഹത്തിന്‍റെയും വിളിയില്‍ ഒതുങ്ങി നില്ക്കുന്നതായിരുന്ന സ്ഥാനത്യാഗം ചെയ്ത പാപ്പാ
ബനഡിക്ടിന്‍റെ 87-ാം പിറന്നാള്‍.
ആരോഗ്യപരമായ കാരണങ്ങളാലും വ്യക്തിപരമായ തീരുമാനത്തിലും
2013 ഫെബ്രുവരി 28-ന് സ്ഥാനത്യാഗംചെയ്ത പാപ്പാ ബനഡിക്ട് വത്തിക്കാന്‍ തോട്ടത്തിലുള്ള
‘മാത്തര്‍ എക്ലേസിയേ’ എന്ന മന്ദരത്തില്‍ വിശ്രമജീവിതത്തിലാണ്.
ക്ഷീണതനെങ്കിലും
പ്രാര്‍ത്ഥനയിലും പുസ്തക രചനയിലുമാണ് പണ്ഡിതനും വാഗ്മിയും അദ്ധ്യാപകനുമായ പാപ്പാ വിശ്രമജീവിതം
ചെലവഴിക്കുന്നതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു.