2014-04-16 18:15:02

വാഴ്ത്തപ്പെട്ടവരായ കസോറിയും
റങ്കോണിയും വിശുദ്ധപദത്തിലേയ്ക്ക്


16 ഏപ്രില്‍ 2014, വത്തിക്കാന്‍
വാഴ്ത്തപ്പെട്ടവരായ ലുഡ്വിക്ക് കസോറിയും, അമാത്തോ റങ്കോണിയും വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.

ഇറ്റലിക്കാരായ വാഴ്ത്തപ്പെട്ട ലൂഡ്വിക്ക് കസോറിയുടെയും അമാത്തോ റൊങ്കോണിയുടെയും മാദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗശാന്തികള്‍ അംഗീകരിച്ചുകൊണ്ടുള്ള ഡിക്രി ഏപ്രില്‍ 15-ാം തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ച് ഒപ്പുവച്ചതോടെയാണ് രണ്ടു ഫ്രാന്‍സിസ്ക്കാന്‍ സഭാംഗങ്ങളെക്കൂടി വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

ഒപ്പം ഫ്രഞ്ചുകാരനായ ദൈവദാസന്‍ ആര്‍ച്ചുബിഷപ്പ് മരിയ അലാനോ ദെ ഗയ്നോട്ട് ബൊയ്സ്വേനോ-യുടെയും, ഓസ്ട്രിയക്കാരനായ ദൈവദാസന്‍ വില്യം ജനൗഷക്കി-ന്‍റെയും വീരോചിതപുണ്യങ്ങളും അതേ ഡിക്രിയില്‍ പാപ്പാ അംഗീകരിച്ചു.

വിശുദ്ധരുടെ നടപടിക്രമങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ഏപ്രില്‍ 15-ാം തിയതി ചൊവ്വാഴ്ച സമര്‍പ്പിച്ച പഠനപത്രികളുടെ വെളിച്ചത്തിലാണ് പാപ്പാ വിശുദ്ധപദപ്രഖ്യാപനത്തിനുള്ള പുതിയ പത്രികയില്‍ ഒപ്പുവച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവന വ്യക്തമാക്കി.

+വാഴ്ത്തപ്പെട്ട ലൂഡ്വിക്ക് കസോറി (1814-1885) ഇറ്റലിയിലെ ഫ്രാന്‍സിസ്ക്കന്‍ വൈദികനും അതുരസേവകനും.
+വാഴ്ത്തപ്പെട്ട അമാത്തോ റൊങ്കോണി (1238-1292) ഇറ്റലിക്കാരന്‍ ഫ്രാന്‍സിസ്ക്കന്‍ സഹോദരനായിരുന്ന താപസനും സാമൂഹ്യസേവകനും.








All the contents on this site are copyrighted ©.