2014-04-09 19:07:11

യാതനയ്ക്കു മുന്നില്‍ മനുഷ്യനാണ്
ഹിന്ദുവും മുസ്ലീമുമല്ല


9 ഏപ്രില്‍ 2014, റോം
‘യാതനയ്ക്കു മുന്നില്‍ മനുഷ്യനാണ് ഹിന്ദുവോ മുസ്ലിമോ അല്ല’. സിറിയയില്‍ കൊല്ലപ്പെട്ട ഡച്ചുകാരന്‍
ഫാദര്‍ ഫ്രാന്‍സ് വാന്‍ ഡെര്‍ ലൂഗ്ദിന്‍റെ പ്രസ്താവനയാണിത്.

സിറിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഫ്രാന്‍സ് വാന്‍ ഡെര്‍ ലൂഗ്ടിന്‍റെ ആത്മാവ് മദ്ധ്യപൂര്‍വ്വദേശത്ത് ഇനിയും സാമാധാനദൂതു പരത്തുമെന്ന് ഈശോസഭാ ജനറല്‍, ഫാദര്‍ അഡോള്‍ഫ് നിക്കോളെ റോമില്‍ പ്രസ്താവിച്ചു.
അഞ്ചു ദശകത്തോളം സിറിയയിലെ ഹോംസ് നഗരത്തില്‍ മിഷനറിയായിരുന്ന ഈശോ സഭാ വൈദികന്‍,
ഫാദര്‍ ഫ്രാന്‍സ് ഏപ്രില്‍ 7-ാം തിയതി തിങ്കളാഴ്ചയാണ് വിമതസേനയാല്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് റോമില്‍ ഇറക്കിയ പ്രസ്താവനയിലാണ് ഫാദര്‍ നിക്കോളെ ഇപ്രകാരം പ്രസ്താവിച്ചത്.

താന്‍ പാര്‍ത്തിരുന്ന സിറിയയിലെ ഹോംസ് നഗരം വിട്ടുപോകണമെന്ന ഭൂകരരുടെ ഭീഷണിയെ വകവയ്ക്കാതെ ജനങ്ങള്‍ക്കൊപ്പം തുടര്‍ന്നും അവിടെ ജീവിച്ച ഫാദര്‍ ഹാന്‍സിനെ തീവ്രവാദികള്‍ വെടിവച്ചു വീഴ്ത്തുകയാണുണ്ടായതെന്ന് ഫാദര്‍ നിക്കോലെ ഏപ്രില്‍ 8-ാം തിയതി ചൊവ്വാഴ്ച റോമിലെ ഈശോസഭാ ആസ്ഥാനത്തുനിന്നും പുറത്തിറക്കിയ പ്രസ്താവനിയില്‍ സ്ഥിരീകരിച്ചു. നിര്‍ദ്ധനര്‍ക്കും പാവങ്ങള്‍ക്കുമായി തന്‍റെ ജീവന്‍ ഒഴിഞ്ഞുവച്ച അദ്ദേഹം 1966 മുതല്‍ സിറിയയില്‍ സേവനംചെയ്യുകയായിരുന്നെന്നും, ജാതി മത ഭേദമെന്യേ സകലര്‍ക്കും സാന്ത്വനമായിരുന്ന നലംതികഞ്ഞ മനഃശ്ശാസ്ത്രജ്ഞനും സാമൂഹ്യ സമുദ്ധാരകനുമായിരുന്നു ഡച്ചുകാരനായ ഫാദര്‍ ഫ്രാന്‍സെന്നും ഫാദര്‍ നിക്കോളെ പ്രസ്താവിച്ചു കൂട്ടിച്ചേര്‍ത്തു.

സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും വക്താവായിരുന്ന ഫാദര്‍ ഫ്രാന്‍സ് സഹായം തേടിയെത്തിയ ആര്‍ക്കും തന്‍റെ ഭവനത്തിന്‍റെ വാതില്‍ തുറന്നു കൊടുക്കുമായിരുന്നെന്നും, സിറിയയിലെ വിവിധ വംശീയ വര്‍ഗ്ഗക്കാരെ സംവാദത്തിലൂടെ ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു ഫാദര്‍ ഫ്രാന്‍സിന്‍റെ പ്രേഷിതപ്രവൃത്തിയെന്നും ഫാദര്‍ നിക്കോളെ പ്രസ്താവനയില്‍ വ്യക്തമാക്കി.

‘ സഹായത്തിനെത്തുന്നവന്‍ മുസ്ലിമാണോ ക്രിസ്ത്യാനിയാണോ എന്നു നോക്കാറില്ലെന്നും, എല്ലാവരെയും താന്‍ മനുഷ്യരായിട്ടും ഒരുപോലെയുമാണ് കണ്ടിരുന്നതെന്നും ഫാദര്‍ ഫ്രാന്‍സ് മരിക്കും മുന്‍പ് പ്രസ്താവിച്ചതായി
ഫാദര്‍ നിക്കോളെ വെളിപ്പെടുത്തി.
Photo : The last scene of Fr. Frans as he spoke to his assasins in Homs, Syria








All the contents on this site are copyrighted ©.