2014-04-03 19:07:03

കേരളത്തിലെ വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം
മറ്റുനാലു വിശുദ്ധാത്മാക്കളും


3 ഏപ്രില്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ഏപ്രില്‍ 3-ാം തിയതി വത്തിക്കാനില്‍ പ്രബോധിപ്പിച്ച ഡിക്രി പ്രകാരം
സഭയിലെ മറ്റു നാലു വാഴ്ത്തപ്പെട്ടവരുടെയും നാമകരണ നടപിടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ട്.

+ ക്യാനഡിയിലെ ക്യൂബെക്കിന്‍റെ മെത്രാനായിരുന്ന 16-ാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ജീവിച്ച ഫ്രാന്‍സിസ് ദെ ലവാല്‍,

+ഫ്രെഞ്ചുകാരിയും ക്യൂബക്കിലെ ഊര്‍സുലൈന്‍ മോണസ്ട്രിയുടെ സഭാ സ്ഥാപകയുമായ 15-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ജീവിച്ച മരിയ ഗുയാര്‍ട്ട്,

+ഈശോ സഭാംഗവും വൈദികനുമായ ബ്രസീല്‍ സ്വദേശി, 15-ാം നൂറ്റാണ്ടില്‍ ജീവിച്ച വാഴ്ത്തപ്പെട്ട ജോസഫ് അങ്കിയേത്താ,

+ഇറ്റലിക്കാരനും, വിന്‍ച്ചേന്‍സായുടെ മെത്രാനും, വിശുദ്ധ ഡൊറോത്തിയുടെ നാമിത്തിലുള്ള ഈശോയുടെ തിരുഹൃദയത്തിന്‍റെ സഹോദരികളുടെ സഭാസ്ഥാപകനുമായ വാഴ്ത്തപ്പെട്ട ബിഷപ്പ് അന്തോണിയോ ഫരീനാ എന്നീ നാലു മറ്റു വാഴ്ത്തപ്പെട്ടവരുമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ഡിക്രി പ്രകാരം നാമകരണ നടപിടിക്രമങ്ങള്‍ പൂര്‍ത്തിയാക്കപ്പെടുന്ന വിശുദ്ധാത്മാക്കള്‍.

• ഇറ്റലിയിലെ കസ്തെലിനാള്‍ദോയിലുള്ള ധന്യനായ ലൂയിജി കൊണ്‍സലാത്തയുടെ മാധ്യസ്ഥത്തില്‍ നേടിയ അത്ഭുതം അംഗീകരിച്ച് വാഴ്ത്തപ്പെട്ടരുടെ പദവിയിലേയ്ക്ക് ഈ ഡിക്രി പ്രകാരം അദ്ദേഹം ഉയര്‍ത്തപ്പെടും.

താഴെ പറയുന്ന ദൈവദാസരുടെ വീരോചിതപുണ്യങ്ങള്‍ പാപ്പാ ഡിക്രിയില്‍ അംഗീകരിക്കുകയുണ്ടായി:
• സ്പെയിനിലെ കപ്പൂചിന്‍ സഭാംഗം ദൈവദാസന്‍ ഫ്രാന്‍ചേസ്ക്കോ സിമോണ്‍ റൊദെനാസ്,
• ഇറ്റലിക്കാരന്‍ ട്യൂറിന്‍ രൂപാതാംഗവും വൈദികനുമായ ദൈവദാസന്‍ അഡോള്‍ഫോ ബാര്‍ബെരിസ്,
• ഫ്രഞ്ചുകാരന്‍ അഗസ്തീനിയന്‍ സന്ന്യാസ വൈദികനും, വിശുദ്ധ ജോണ്‍ ഓഫ് ആര്‍ക്കിന്‍റെ സന്നാസസഭയുടെ സ്ഥാപകനുമായ ദൈവദാസന്‍ മരിയ ക്ലെമെന്‍റ്,
• സ്പെയിന്‍കാരനും അഗസ്തീനിയന്‍ സന്ന്യാസസഹോദരനുമായ ദൈവദാസന്‍ സെബാസ്റ്റൃന്‍ എലോര്‍സാ അരിസ്മേന്തി,
• ബ്രസീല്‍ സ്വദേശിനിയും അമലോത്ഭവനാഥയുടെ മിഷണറിമാരുടെ സഭാ സ്ഥാപകയുമായ ദിവ്യകാരുണ്യത്തിലെ ഈശോയുടെ ദൈവദാസി മരിയ തെരേസാ,
• സ്പെയിന്‍ സ്വദേശിയും വിശുദ്ധ ക്ലാരയുടെ സന്ന്യാസ സഭാംഗവുമായ ജൊവാന്‍ സാന്‍ചെസ് ഗാര്‍ഷിയ,
• ഇറ്റലിക്കാരിയും പാഷനിസ്റ്റ് സഭാംഗവുമായ ദൈവദാസി മേരി ജൊസഫീന്‍ മറെക്കൂച്ചി,
• ഇറ്റലിയിലെ മച്ചറാത്തായിലുള്ള ദൈവദാസന്‍ ലൂയിജീ റോക്കി.
Photo : Blessed Euphrasia









All the contents on this site are copyrighted ©.