2014-04-02 20:30:14

ലോക ‘ഓട്ടിസം’ ദിനം
പാപ്പായ്ക്കൊരു സമ്മാനം


2 ഏപ്രില്‍ 2014, വത്തിക്കാന്‍
‘ഓട്ടിസം’ രോഗാധീനരായ കുട്ടികള്‍ പാപ്പായ്ക്ക് സൈക്കിള്‍ സമ്മാനിച്ചു.

‘ഓട്ടിസ’ത്തിന്‍റെ വൈകല്യങ്ങളുള്ള കുട്ടികള്‍ചേര്‍ന്നു നിര്‍മ്മിച്ച ‘കൂട്ടാളി സൈക്കിള്‍’
Hugbike , ഏപ്രില്‍ 2 ബുധനാഴ്ച ‘ലോക ഓട്ടിസം ദിന’ത്തില്‍ വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച വേദിയില്‍വച്ചാണ് പാപ്പായ്ക്കു സമ്മാനിച്ചത്.

രോഗിയായ കൂട്ടാളെ മുന്നില്‍ ഇരുത്തിക്കൊണ്ട് പിന്നില്‍നിന്നും ചവിട്ടാവുന്ന വിധത്തിലാണ് സൈക്കില്‍ സംവിധാനം ചെയ്തിരിക്കുന്നത്. സമ്മാനത്തിന് നന്ദിപറഞ്ഞ പാപ്പാ കുട്ടികളുമായി കുശലംപറയുകയും അവരെ ആശീര്‍വ്വദിക്കുകയും ചെയ്തു.

ഇറ്റലിയിലെ Onlus Autism സേവനശൃംഖലയാണ് രോഗബാധിതരായി വൈവിധ്യാമാര്‍ന്ന വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ അവരുടെ അമ്മമാര്‍ക്കൊപ്പം ‘ലോക ഓട്ടിസം ദിന’ത്തില്‍ പാപ്പായുടെ പക്കലെത്തിച്ചത്.








All the contents on this site are copyrighted ©.