2014-03-31 16:55:44

തപസുകാലം, ജീവിത പരിവർത്തനത്തിന്‍റെ സമയം


31 മാർച്ച് 2014, വത്തിക്കാൻ
ജീവിത പരിവർത്തനത്തിനുള്ള അവസരമാണ് തപസ്സുകാലമെന്ന് ഫ്രാൻസിസ് പാപ്പ. തപസുകാലം ആന്തരിക പരിവർത്തനത്തിന്‍റെ സമയമാണെന്ന് പാപ്പ ലോകത്തെ ഓർമ്മിപ്പിച്ചത് തിങ്കളാഴ്ച്ച കുറിച്ചിട്ട ട്വീറ്റിലൂടെയാണ്. “തപസുകാലം തിന്മയോടും ദാരിദ്ര്യത്തോടും പ്രതികരിച്ചുകൊണ്ട്, ജീവിതത്തിന്‍റെ ദിശ മാറ്റാനുള്ള സമയമാണ്” (Lent is a time to change direction, to respond to the reality of evil and poverty) എന്നാണ് പാപ്പായുടെ ട്വീറ്റ്.

അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങളാണ് @pontifex എന്ന ഔദ്യോഗിക ഹാൻഡിലിലൂടെ അറബി, ലാറ്റിൻ, ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പ ട്വീറ്റ് ചെയ്യുന്നത്.

LATIN
Quadragesimale est tempus ipsum cursus flectendi ut malitiae miseriaeque repugnemus.
ARABIC
الصوم الاربعيني هو وقت لتغيير الاتجاه، ولاتخاذ موقف أمام الشر والبؤس.








All the contents on this site are copyrighted ©.