2014-03-28 08:50:37

മഡഗാസ്ക്കറിലെ മെത്രാന്മാര്‍
‘ആദ് ലീമിന’ സന്ദര്‍ശനം ആരംഭിച്ചു


27 മാര്‍ച്ച് 2014, വത്തിക്കാന്‍
മഡഗാസ്ക്കറിലെ മെത്രാന്മാരുടെ Ad Limina ഔദ്യോഗിക സന്ദര്‍ശനം ആരംഭിച്ചു.
മാര്‍ച്ച് 27 വ്യാഴാഴ്ച മുതല്‍ 29-ശനിയാഴ്ച വരെയാണ് ആഫ്രിക്കന്‍ തീര രാജ്യമായ മഡഗാസ്ക്കറിലെ മെത്രാന്മാരുടെ പാപ്പാ ഫ്രാന്‍സിസുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച വത്തിക്കാനില്‍ നടന്നത്.

രണ്ടു കോടിയോളം വരുന്ന ജനസംഖ്യയുടെ 3 ശതമാനം കത്തോലിക്കരാണ് മഡഗാസ്ക്കറില്‍.
5 മെട്രൊപ്പൊളീറ്റന്‍ പ്രവിശ്യകളുടെ 17 രൂപതകളിലായി സഭ വ്യാപിച്ചു കിടക്കുന്നു.
ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന മഡഗാസ്ക്കറില്‍ 15-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍നിന്നെത്തിയ മിഷണറിമാരാണ് വിശ്വാസത്തിന്‍റെ വിത്തു മുളപ്പിച്ചത്. മാറിയുംമറിഞ്ഞും വന്ന സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തില്‍ തുടര്‍ന്ന് ഈശോ സഭാംഗങ്ങള്‍, വിന്‍സെന്‍ഷ്യന്‍ സഭാംഗങ്ങള്‍, ഡൊമിനിക്കന്‍ മഷണറിമാര്‍, സലീഷ്യന്‍ സഭാംഗങ്ങള്‍ എന്നിവരും മഡഗാസ്ക്കറിന്‍റെ മിഷണറിമാരായി.

1959-ല്‍ ഭരണഘടന പ്രഖ്യാപിച്ച മതസ്വാതന്ത്ര്യലബ്ധിക്കു ശേഷമാണ് തദ്ദേശസഭ വളരുകയും പ്രാദേശിക സഭകളില്‍നിന്നും ദൈവവിളി ലഭിക്കുവാന്‍ തുടങ്ങിയത്. കലുഷിതവും അസ്ഥിരവുമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ ബഹുഭൂരിപക്ഷം പാവങ്ങളുള്ള മഡഗാസ്ക്കറില്‍ പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്യുന്ന ‘പാവങ്ങള്‍ക്കായുള്ള
പാവപ്പെട്ട സഭ’യെ നയിക്കുക ഇന്നും തദ്ദേശ പ്രേഷിതനേതൃത്വത്തിന്‍റെ വെല്ലുവിളിയാണ്.









All the contents on this site are copyrighted ©.