2014-03-27 17:09:59

ബറാക്ക് ഒബാമ വത്തിക്കാനില്‍
പാപ്പാ ഫ്രാന്‍സിസുമായുള്ള
പ്രഥമ കൂടിക്കാഴ്ച


26 മാര്‍ച്ച് 2014, വത്തിക്കാന്‍
ഒബാമ വത്തിക്കാന്‍ സന്ദര്‍ശിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ്, ബറാക്ക് ഒബാമാ മാര്‍ച്ച് 27-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ സന്ദര്‍ശിച്ച് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുമെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

പാപ്പാ ഫ്രാന്‍സിസുമായുള്ള ഒബാമയുടെ പ്രഥമ കൂടിക്കാഴ്ചയും വത്തിക്കാനിലേയ്ക്കുള്ള അദ്ദേഹത്തിന്‍റെ രണ്ടമാത്തെ ഔദ്യോഗിക സന്ദര്‍ശനവുമാണിത്. 2009-ല്‍ ഒബാമാ നിത്യനഗരം സന്ദര്‍ശിച്ച് മുന്‍പാപ്പാ ബനഡിക്ട്
16-ാമനുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളതാണ്. ഔദ്യോഗിക സന്ദര്‍ശനത്തിനായി വത്തിക്കാനിലെത്തുന്ന
9-ാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ് ബറാക്ക് ഒബാമാ.

അമേരിക്കയിലെ ഫിലാഡെല്‍ഫിയായില്‍ 2015-ല്‍ നടക്കാന്‍പോകുന്ന ആഗോള കുടുംബസംഗമവും
അതിലുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യവും, കുടുബങ്ങള്‍ ഇന്നു നേരിടുന്ന വെല്ലുവിളികളെ സാരമായി സ്പര്‍ശിക്കുന്നവയാണ്. ഇതിനിടെ ഒബാമയുടെ വത്തിക്കാന്‍ സന്ദര്‍ശനവും പാപ്പായുമായുള്ള കൂടിക്കാഴ്ചയും ഫിലാഡേല്‍ഫിയ സമ്മേളനത്തെ ക്രിയാത്മകമായി പിന്‍തുണയ്ക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷയും ധാരണയും.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും വിശ്വസാഹോദര്യം നിലനിര്‍ത്തുവാനും പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കുന്ന വ്യക്തിഗത സമര്‍പ്പണത്തെ ഒബാമ ജനങ്ങളുടെ മുന്നില്‍ തുറന്ന് അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുള്ള വസ്തുതയും ഇത്തരുണത്തില്‍ അനുസ്മരണീയമാണ്.









All the contents on this site are copyrighted ©.