2014-03-27 20:28:02

കൃപയുടെ കാലത്തെക്കുറിച്ച്
പാപ്പായുടെ ട്വിറ്റര്‍


27 മാര്‍ച്ച് 2014, വത്തിക്കാന്‍
കൃപയുടെ കാലഘട്ടമാണ് തപസ്സെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം ഉദ്ബോധിപ്പിച്ചു.
മാര്‍ച്ച് 27-ാം തിയതി വ്യാഴാഴ്ച രാവിലെ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ്
തപസ്സിനെ കൃപയുടെ കാലഘട്ടമെന്ന് പാപ്പാ വിശേഷിപ്പിച്ചത്.

മാനസാന്തരപ്പെട്ട് ക്രൈസ്തവ ജീവിതത്തിന്‍റെ പൂര്‍ണ്ണിമ പ്രാപിക്കുവാനുള്ള അനുഗ്രഹത്തിന്‍റെ സമയമാണിതെന്ന ചിന്തയാണ് ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ഇക്കുറി പങ്കുവച്ചത്.

@pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങളാണ് പാപ്പാ പങ്കുവയ്ക്കുന്നത്. ലോകത്തില്‍ ഏറ്റവും കുടൂതല്‍ ട്വിറ്റര്‍ സുഹൃത്തുക്കളുള്ള മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്. അറബി, ചൈനീസ്, ലത്തീന്‍, ഇംഗ്ലിഷ് ഉള്‍പ്പടെ 9 ഭാഷകളില്‍ തന്‍റെ സന്ദേശം പാപ്പാ അനുദിനം പങ്കുവയ്ക്കുന്നു.

Lent is a time of grace, a time to convert and live out our baptism fully.
Quadragesimale gratum illud tempus est cum paenitemur eosque mores, qui cohaereant nostro Baptismo, exhibemus.








All the contents on this site are copyrighted ©.