2014-03-26 17:12:19

സ്പെയിന്‍റെ മുന്‍പ്രധാനമന്ത്രിയുടെ
നിര്യാണത്തില്‍ പാപ്പായുടെ അനുശോചനം


സ്പെയിനിന്‍റെ മുന്‍പ്രധാനമന്ത്രി സ്വാരസിന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസ് അനുശോച്ചു.
നീണ്ട ഏകാധിപത്യത്തില്‍നിന്നും ജനായത്തഭരണത്തിലേയ്ക്ക് സ്പെയ്നിനെ നയിച്ച നല്ല നേതാവായിരുന്നു അന്തരിച്ച സ്വാരസ് ഗൊണ്‍സാലസ്സെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി അയച്ച സന്ദേശത്തില്‍ പാപ്പാ അനുസ്മരിച്ചു.

ഒരു ദശകത്തോളം, സ്പെയിനിനെ ജനാധിപത്യ ഭരണത്തിലൂടെ സമാധാനത്തിലേയ്ക്കും സമൃദ്ധിയിലേയ്ക്കും നയിച്ച സ്വാരസ് വാര്‍ദ്ധ്യസഹജമായ രോഗങ്ങളാല്‍ മാര്‍ച്ച് 23-ാം തിയതി 81-ാമത്തെ വയസ്സിലാണ് ആവിലായില്‍ അന്തരിച്ചത്. സന്തപ്ത കുടുംബാംഗങ്ങളെ പാപ്പാ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയുംചെയ്തു.

മാര്‍ച്ചു 25-ാം തിയതി ചൊവ്വാഴ്ച രാവിലെ ആവിലായിലുള്ള ദിവ്യരക്ഷന്‍റെ ഭദ്രാസനദേവാലയത്തില്‍ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഗെസ്സു ബുറീല്ലോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട അന്തിമോപചാര ശുശ്രൂഷയെത്തുടര്‍ന്ന് ദേശീയ ബഹുമതികളോടെ മുന്‍പ്രധാനമന്ത്രി അഡോള്‍ഫോ സ്വാരസ് ഗൊണ്‍സാലെസ്സിന്‍റെ ഭൗതികദേഹം ആവിലായിലെ ഭദ്രാസന ദേവാലയത്തോടു ചേര്‍ന്നുള്ള സിമിത്തേരിയില്‍ അടക്കംചെയ്യപ്പെട്ടു.









All the contents on this site are copyrighted ©.