2014-03-24 17:10:28

യേശു പാപികളിൽ നിന്ന് അകലെയല്ല


24 മാർച്ച്2014, വത്തിക്കാൻ
പാപികളായ നമുക്ക് എല്ലായ്പ്പോഴും സമീപസ്ഥനാണ് യേശുവെന്ന് മാർപാപ്പ ഓർമ്മിപ്പിക്കുന്നു. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ തിങ്കളാഴ്ച കണ്ണിച്ചേർത്ത ട്വീറ്റിലാണ് പാപ്പ കരുണാമയനായ ക്രിസ്തുവിന്‍റെ നിരന്തര സാമീപ്യത്തെക്കുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിച്ചത്.
“യേശു പാപികളായ നമ്മിൽ നിന്ന് ഒരിക്കലും അകലെയല്ല. തന്‍റെ അനന്തമായ കാരുണ്യത്താൽനമ്മെ അഭിഷേകം ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്നു.” (Jesus is never far from us sinners. He wants to pour out on us, without limit, all of his mercy.) എന്നാണ് പാപ്പ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. സൈബർ ലോകത്ത് വൻ പ്രചാരമുള്ള പേപ്പൽ സൂക്തങ്ങൾ ലാറ്റിനും അറബിയും ഉൾപ്പെടെ ഒൻപത് ഭാഷകളിലാണ് ഔദ്യോഗിക ഹാൻഡിലിൽ കണ്ണിചേർക്കുന്നത്.

ITALIAN: Gesù non è mai lontano da noi peccatori. Lui vuole riversare su di noi, senza misura, tutta la sua misericordia.
LATINO: Numquam procul Iesus moratur nobis a peccatoribus. Effundere enim super nos cupit omnem suam sine limite misericordiam.








All the contents on this site are copyrighted ©.