2014-03-21 09:31:05

കുട്ടികളുടെ സൗഹൃദക്കൂട്ടായ്മയില്‍
പാപ്പാ കണ്ണിചേര്‍ന്നു


20 മാര്‍ച്ച് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് കുട്ടികളോടു ചേര്‍ന്ന് ഒലിവ് വൃക്ഷത്തൈ നട്ടു. സ്ക്കൂള്‍ കുട്ടികളുടെ സൗഹൃദക്കൂട്ടായ്മ, World School Network for Encounter എന്ന സംഘടനയിലെ അംഗങ്ങളെ സംഘത്തെ മാര്‍ച്ചു 19-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചുകൊണ്ടാണ് പാപ്പാ ‘പ്രതീതി യാഥാര്‍ത്ഥ്യമായി’ കമ്പ്യൂട്ടറിന്‍റെ tocuh screen-ല്‍ സംവിധനാചെയ്തിരുന്ന ഒലിവു വൃക്ഷത്തൈ അവര്‍ക്കൊപ്പം നട്ടത്. ഈ വൃക്ഷത്തൈ നടല്‍ വിശ്വസമാധാനത്തിനായി താന്‍ സമര്‍പ്പിക്കുന്നുവെന്നും, അതൊടൊപ്പം സാഹോദര്യത്തിനായുള്ള സ്ക്കൂള്‍ കുട്ടികളുടെ ആഗോള ശൃംഖലയില്‍ World School Network for Encounter-ല്‍ അംഗങ്ങളായ സകലരെയും അഭിവാദ്യംചെയ്യുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.

വിദ്യാഭ്യാസം, വിനോദം, കൂട്ടായ്മ എന്നീ വിഷയങ്ങളെക്കുറിച്ചു പാപ്പാ കുട്ടികളുടെ കൂട്ടായ്മയുമായി അനൗപചാരികമായി സംവദിച്ചു.

വത്തിക്കാന്‍റെ ശാസ്ത്ര അക്കാഡമിയാണ് (Pontifical Academy for Science) കുട്ടികളുടെ കൂട്ടായ്മയ്ക്ക് World School Network for Encounter-ന് പാപ്പായുമായി കൂടിക്കാഴ്ചനടത്താനുള്ള അവസരമൊരുക്കിയതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.

2013 ആഗസ്റ്റ് 13-ന് ഇറ്റലി-അര്‍ജന്‍റീന സൗഹൃദ ഫുഡ്ബോള്‍ മത്സരത്തിനു നാന്ദിയായി ഇരുരാഷ്ട്രങ്ങളുടെയും ക്യാപ്റ്റന്മാര്‍, ജ്യാന്‍ ലൂയിജി ബഫോണും, ലയനല്‍ മേസ്സിയും പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുകയും, പാപ്പായ്ക്ക് സാഹോദര്യത്തിന്‍റെ പ്രതീകമായി ഒലിവു വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ട് വത്തിക്കാന്‍റെ ശാസ്ത്ര അക്കഡമിയുടെ സ്ക്കൂള്‍ കുട്ടികളുടെ ആഗോള സൗഹൃദ കൂട്ടായ്മയില്‍ World School Network for Encounter-ല്‍ കണ്ണിചേര്‍ന്നതും പ്രസ്താവനയില്‍ ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു.

Photo : Argentinia’s captain and world player Lionel Messi gifted Papa Francis an Olive sapling on behalf of the World School Network of Encounter.








All the contents on this site are copyrighted ©.