2014-03-19 20:07:56

പാപ്പായുടെ ആശ്ചര്യപ്പെടുത്തുന്ന
സംവേദനശക്തി


19 മാര്‍ച്ച് 2014, റോം
നവീകരണത്തിനുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനത്തിന് കാതോര്‍ക്കണമെന്ന് മെത്രാന്മാരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ മാര്‍ക്ക് വെലെറ്റ് പ്രസ്താവിച്ചു.
പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനാരോഹണ വാര്‍ഷികം ആചരിച്ചുകൊണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍ മാര്‍ച്ച് 18-ന് റോമില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ വെലെറ്റ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പാപ്പായുടെ സഭാ നവീകരണ പദ്ധതികള്‍ ലോകത്തെ ആശ്ചര്യപ്പെടുത്തുമ്പോള്‍ അത് ചിലരെ അലോസരപ്പെടുത്തുന്നുണ്ടെന്നും, എന്നാല്‍ മനുഷ്യരെ ദൈവവുമായി അനുരഞ്ജനപ്പെടുത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവീകരണത്തിനായുള്ള നവമായ വിളിയോട് നിസംഗതകാട്ടരുതെന്ന് കര്‍ദ്ദിനാള്‍ വെലെറ്റ് സമ്മേളനത്തോട് ആഹ്വാനംചെയ്തു.

സഭയില്‍ കുടുംബങ്ങള്‍ക്കുള്ള മുന്‍തൂക്കം, യുവജനങ്ങള്‍ക്കുള്ള പ്രാധാന്യം, കാരുണ്യത്തില്‍ അധിഷ്ഠതമായ സഭാ ശുശ്രൂഷ എന്നിങ്ങനെയുള്ള പാപ്പായുടെ സഭാ വീക്ഷണത്തെ കര്‍ദ്ദിനാള്‍ ക്വെലേ പ്രഭാഷണത്തില്‍ ഒന്നൊന്നായി വിവരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തു. ക്രിസ്തു അയാഥാര്‍ത്ഥ്യമോ അവിഷ്കൃതമോ ദൃശ്യബിംബമോ ആശയമോ അല്ല, മറിച്ച് സാഹോദര്യത്തിലും സുഹൃദ്ബന്ധത്തിലും കണ്ണിചേരാവുന്ന യഥാര്‍ത്ഥ വ്യക്തിയാണെന്ന് യുവതയുടെ നവമാധ്യമ സംസ്ക്കാരത്തെ ബോധ്യപ്പെടുത്താനുള്ള കരുത്ത് പാപ്പാ ഫ്രാന്‍സിസിന്‍റെ സംവേദനശൈലിക്കുണ്ടെന്നും സമ്മേളനത്തിന്‍റെ മുഖ്യപ്രഭാഷണത്തില്‍ കര്‍ദ്ദിനാള്‍ വെലെറ്റ് സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.