2014-03-19 17:37:52

ഗൗതമാലയിലെ ജനങ്ങള്‍ക്ക്
പാപ്പായുടെ സഹായമെത്തി


19 മാര്‍ച്ച് 2014, വത്തിക്കാന്‍
പ്രകൃതി ദുരന്തത്തില്‍പ്പെട്ട ഗൗതമാലയിലെ ജനങ്ങള്‍ക്ക് വത്തിക്കാന്‍ സഹായമെത്തിച്ചു. പ്രകൃതിക്ഷോഭത്തില്‍ ഭവനരഹിതരാവുകയും നാശനഷ്ടങ്ങള്‍ അനുഭവിക്കുകയും ചെയ്ത ജനങ്ങള്‍ക്കാണ് ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സഭയുടെ Cor Unum പൊന്തിഫിക്കല്‍ കൗണ്‍സില്‍ സഹായമെത്തിച്ചത്.

ഭവനനിര്‍മ്മാണ പദ്ധതിയുടെ പൂര്‍ത്തിയായ ഘട്ടങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനെ പ്രതിനിധീകരിച്ച് മദ്ധ്യമേരിക്കയിലെ ഗ്വാതമാലയിലെത്തിയ Cor Unum പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ റൊബര്‍ട്ട് സറാ മാര്‍ച്ച് 19-ാം തിയതി വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളില്‍ ഉത്ഘാടനംചെയ്തതായി വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

വിശുദ്ധ റോസ് ഡി ലീമായുടെ അതിരൂപതയില്‍ നടക്കുന്ന ഭവനസഹായ പദ്ധതിയുടെ ഉത്ഘാടനത്തെ തുടര്‍ന്ന്, പാവങ്ങളായ യുവജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രത്തിന്‍റെ വാര്‍ഷികം, പുതിയ ദേവാലയാശ്രീവ്വാദം എന്നീ പരിപാടികളില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍ സറാ, മദ്ധ്യമേരിക്കയിലെ ‘കാരിത്താസ്’ പ്രസ്ഥാനത്തില്‍നിന്നും, അവിടത്തെ വത്തിക്കാന്‍ സ്ഥാനപതിയുടെ കാര്യാലയത്തില്‍നിന്നും ലഭിച്ച പിന്‍തുണയ്ക്കും സഹകരണത്തിനും
പ്രത്യേകം നന്ദിയര്‍പ്പിച്ചു.

2011-ലെ ആഗസ്റ്റ് ഒക്ടോബര്‍ മാസങ്ങള്‍ക്കിടയിലാണ് ആയിരങ്ങളെ ഭവനരഹിതരാക്കുകയും നാശനഷ്ടങ്ങള്‍ വിതയ്ക്കുകയുംചെയ്ത വെള്ളപ്പൊക്കവും പേമാരിയും ഉണ്ടായത്.








All the contents on this site are copyrighted ©.