2014-03-13 20:00:43

സ്നേഹമുള്ള പാപ്പാ അത്യദ്ധ്വാനിയെന്ന്
ഫാദര്‍ ലൊമ്പാര്‍ഡി


13 മാര്‍ച്ച് 2013, വത്തിക്കാന്‍
അപ്പസ്തോലിക സമര്‍പ്പിണത്തില്‍ അത്യദ്ധ്വാനിയാണ് പാപ്പാ ഫ്രാന്‍സിസെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. പാപ്പായോട് അടുത്ത് ഇടപഴകുകയും ഇടയസന്ദര്‍ശനങ്ങളില്‍ സഹയാത്രികനാവുകയും പാപ്പായ്ക്കുവേണ്ടി അനുദിനം മാധ്യമങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഫാദര്‍ ലൊമ്പാര്‍ഡിയുടെ വ്യക്തിപരമായ അഭിപ്രായമാണ് സ്ഥാനരോഹണ വാര്‍ഷികം പ്രമാണിച്ച് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍കൂടിയെ ഫാദര്‍ ലൊമ്പാര്‍ഡി പങ്കുവച്ചത്.

ഈശോ സഭാംഗമെന്ന നിലയില്‍ പാപ്പാ ബര്‍ഗോളിയോയെ തനിക്ക് കാലേകൂട്ടി പരിചയമുണ്ടെന്നും, വൈദികനായിരുന്ന അദ്ദേഹത്തിന്‍റെ അജപാലനമേഖലയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, ബ്യൂനസ് ഐരസിലെ പ്രൊവിന്‍ഷ്യലായിരുന്നപ്പോഴും, പിന്നീട് മെത്രാനിയിരുന്നപ്പോഴും പ്രകടമാക്കിയിട്ടുള്ള ലാളിത്യമാര്‍ന്ന അജപാലനശൈലിയും ജനമദ്ധ്യത്തിലുള്ള അത്യദ്ധ്വാനശീലവും തന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പങ്കുവച്ചു.

‘അദ്ധ്വാനം മനുഷ്യാന്തസ്സിന്‍റെ ഭാഗമാണെന്നും, അന്നന്നുള്ള അന്നം നേടിത്തുരുന്നത് അദ്ധ്വാനമാണെന്നും, അത്യദ്ധ്വാനംചെയ്യുന്നവന്‍ തന്‍റെ ജീവിതസമര്‍പ്പണത്തോട് വിശ്വസ്തനും സ്നേഹവുമുള്ളവരുമാണെന്നത്’ (cf. Cagliari Speech) പാപ്പായുടെ അടിസ്ഥാന ബോധ്യമാണെന്ന്, ഇറ്റലിയിലെ കളിയാരിയില്‍ യുവജനങ്ങളോട് പാപ്പാ പ്രസ്താവിച്ചത് ഫാദര്‍ ലൊമ്പാര്‍ഡി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.