2014-03-12 18:55:00

പാപ്പായ്ക്കുവേണ്ടി
യുവജനങ്ങളുടെ പ്രാര്‍ത്ഥനാദിനം


12 മാര്‍ച്ച് 2014, റോം
റോമിലെ യുവജനങ്ങള്‍ സ്ഥാനാരോഹണ വാര്‍ഷികദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കും. മാര്‍ച്ച് 12-ാം തിയതി ബുധനാഴ്ച വൈകുന്നരം, പ്രാദേശിക സമയം 6 മണിക്ക് വത്തിക്കാനോടു ചേര്‍ന്നുള്ള വിശുദ്ധ ലോറന്‍സിന്‍റെ നാമത്തിലുള്ള യുവജനകേന്ദ്രത്തില്‍ ദിവ്യബലിയോടെ പ്രാര്‍ത്ഥന ആരംഭിക്കും.
പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വാര്‍ഷികം പ്രമാണിച്ചു നടത്തപ്പെടുന്ന ജാഗര പ്രാര്‍ത്ഥന
24 മണിക്കൂര്‍ നീണ്ടുനില്കും. വ്യാഴാഴ്ച രാവിലെ 8.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ സ്മൃതിമണ്ഡപത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ പ്രാര്‍ത്ഥന സമാപിക്കുമെന്നും റോമില്‍ ഇറക്കിയ യുവജനകേന്ദ്രത്തില്‍ പ്രസ്താവന വ്യക്തമാക്കി.

1983-ല്‍, 31 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് വിശുദ്ധ ലോറന്‍സിന്‍റെ നാമത്തിലുള്ള അന്തര്‍ദേശിയ യുവജനകേന്ദ്രം റോമില്‍ വത്തിക്കാനോടു ചേര്‍ന്നു സ്ഥാപിച്ചത്. റോമിലെ ജീസസ് യൂത്ത് അംഗങ്ങളാണ് വിശുദ്ധ ലോറന്‍സിന്‍റെ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കുന്നത്. ലോകയുവജന സംഗമത്തിന് ഉപയോഗിക്കുന്ന പാപ്പാ വോയ്ത്തീവ സമ്മാനിച്ച മരക്കുരിശിന്‍റെയും ദൈവമാതാവിന്‍റെ ചിത്രത്തിന്‍റെയും സംരക്ഷകര്‍ റോമിലെ യുവജനകേന്ദ്രമാണ്.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.