2014-03-10 20:15:21

പാപ്പാ റാത്സിങ്കറിന്‍റെ
കാലാതീതമായ ചിന്തകള്‍


10 മാര്‍ച്ച് 2014, ടാന്‍സേനിയ
മുന്‍പാപ്പാ ബനഡിക്ടിന്‍റെ ദൈവശാസ്ത്ര ചിന്തകള്‍ കാലാതീതമെന്ന്
ആഫ്രിക്കന്‍ സിമ്പോസിയം അഭിപ്രായപ്പെട്ടു. മാര്‍ച്ച് 10-ന് ടാന്‍സേനിയയിലെ ജോര്‍ദ്ദാന്‍ യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച മുന്‍പാപ്പാ ബനഡിക്ടിന്‍റെ ദൈവശാസ്ത്ര ഗ്രന്ഥത്രയം, Jesus of Nazareth-നെ ആധാരമാക്കിയുള്ള പഠനശിബരമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആഫ്രിക്കയുടെ തനിമയാര്‍ന്ന മത-സാംസ്ക്കാരിക പൈതൃകത്തിന് അനുരൂപപ്പെടുന്ന വിധത്തില്‍ സഭയുടെ ആനുകാലിക ദൈവശാസ്ത്ര ചിന്തകള്‍ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷൃവുമായിട്ടാണ് കിഴക്കെ ആഫ്രിക്കയുടെ മെത്രാന്‍ സിമിതി, പാപ്പാ ബനഡിക്ടിന്‍റെ ദൈവശാസ്ത്ര ചിന്തകളുടെ പഠനശിബരം രണ്ടാം തവണയും സംഘടപ്പിച്ചതെന്ന്, സംഘാടകരായ ജോര്‍ദ്ദാന്‍ യൂണിവേഴ്സിറ്റിയുടെ പ്രസ്താവന വ്യക്തമാക്കി.

ദൈവശാസ്ത്ര പണ്ഡിതന്മാരും, മെത്രാന്മാരും, വൈദികരും സന്ന്യസ്തരും, ദൈവശാസ്ത്ര വിദ്യാര്‍ത്ഥികളും മാര്‍ച്ചു 12-വരെ നീണ്ടുനില്ക്കുന്ന സംഗമത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കി.
_________________
Report : Nellikal, sedoc









All the contents on this site are copyrighted ©.