2014-03-10 20:06:23

ഓര്‍ത്തഡോക്സ് സിനഡ്
യാഥാര്‍ത്ഥ്യമാകും


10 മാര്‍ച്ച് 2013, തുര്‍ക്കി
ഓര്‍ത്തഡോക്സ് സഭകളുടെ സിനഡ് 2016-ല്‍ ഈസ്താംബൂളില്‍ സമ്മേളിക്കുമെന്ന് സിനഡിന് ഒരുക്കമായുള്ള പ്രസ്താവന വെളിപ്പെടുത്തി. മാര്‍ച്ച് 8-ന് തുര്‍ക്കിയിലെ ഫാനാറില്‍ ചേര്‍ന്ന Pan Orthodox Holy Synod-നുള്ള preparatory Commission-നാണ് വിഘടിച്ചുനില്കുന്ന സകല ഓര്‍ത്തഡോക്സ് സഭാ വിഭാഗങ്ങളുടെ ചരിത്രപരാമായ സമ്മേളനത്തിന് ഒരുങ്ങുന്നതെന്ന്, സിനഡിന്‍റെ പ്രയോക്താവായ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ്, ബര്‍ത്തലോമിയോ പ്രഥമന്‍റെ പ്രസ്താവന വ്യക്തമാക്കി.

അലക്സാന്‍ഡ്രിയ, അന്ത്യോക്യാ, ജരൂസലേം എന്നീ കേന്ദ്രസ്ഥാനങ്ങളെ ആധാരമാക്കിയും, ഓര്‍ത്തഡോക്സിയുടെ മാതൃസഭയെന്നു വിശേഷിപ്പിക്കുന്ന കോണ്‍സ്റ്റന്‍റിനോപ്പിനെ ചുറ്റിയുമുള്ള ചെറുസഭകളിലെ മെത്രാന്മാരും അവരുടെ പ്രതിനിധികളും സിനഡില്‍ പങ്കെടുക്കുമെന്നുമാണ് പ്രതീക്ഷയെന്ന് പ്രസ്താവന വ്യക്തമാക്കി.
_________________
Report : Nellikal, sedoc








All the contents on this site are copyrighted ©.