2014-03-06 18:25:30

സഭാഭരണത്തെക്കുറിച്ച്
സമ്പോസിയം വത്തിക്കാനില്‍


6 മാര്‍ച്ച് 2014, വത്തിക്കാന്‍
സഭയുടെ സ്ഥാവര ജംഗമ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള അന്തര്‍ദേശീയ പഠനശിബിരം വത്തിക്കാന്‍ സംഘടിപ്പിക്കുന്നു. സന്ന്യസ്തരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘവും വത്തിക്കാന്‍റെ സംസ്ഥാനകാര്യാലയും ചേര്‍ന്നാണ് സഭയുടെ വസ്തുവകകള്‍ കൈകാര്യംചെയ്യുന്നതു സംബന്ധിച്ച സിംമ്പോസിയം സംഘടിപ്പിച്ചിരിക്കുന്നത്.

മാര്‍ച്ച് 8, 9 ശനി ഞായര്‍ തിയതിളില്‍ വത്തിക്കാനില്‍ നടക്കുന്ന സഭാഭരണത്തിന്‍റെ സാങ്കേതിക പഠനശിബിരം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പീറ്റര്‍ പരോളിന്‍ ഉദ്ഘാടനംചെയ്യും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി സഭാഭരണത്തില്‍ വ്യാപൃതരായിരിക്കുന്ന 500 പ്രതിനിധകള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന്, സന്നസ്ത്യരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പുറത്തിറക്കിയ പ്രസ്താവ വ്യക്തമാക്കി.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.