2014-03-06 20:06:00

പാപ്പായുടെ തപസ്സിലെ ധ്യാനം
അരീച്യായില്‍


6 മാര്‍ച്ച് 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസും സഹപ്രവര്‍ത്തകരും വലിയ നോമ്പിലെ ധ്യാനം അരീച്യായിലെ St. Paul’s Society-യുടെ പൗളൈന്‍ ഭവനത്തില്‍ നടത്തും. വത്തിക്കാനില്‍നിന്നും 30 കി.മീ അകലെ അല്‍ബാനോ കുന്നിന്‍ ചരിവിലുള്ള
പുരാതന പട്ടണമാണ് അരീച്ചിയ. 19-ാം നൂറ്റാണ്ടില്‍ പേപ്പല്‍ അധീനതിയിലായിരുന്ന അരീച്ചിയ ഇന്ന് ലാസ്സിയ പ്രവിശ്യയുടെ ഭാഗമാണ്.പാപ്പാമരുടെയും സവേല്ലി പ്രഭുകുടുംബങ്ങളുടെയും ചരിത്രമുറങ്ങുന്ന ഭൂമിയില്‍ സ്ഥിതിചെയ്യുന്ന പൗളൈന്‍ സഭാംഗങ്ങളുടെ (Soceity of St. Paul) ധ്യാനമന്ദിരത്തിലാണ് പാപ്പായും റോമന്‍ കൂരിയയിലെ അംഗങ്ങളും തപസ്സുകാല ധ്യാനത്തിന് പോകുന്നത്.

വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വാര്‍ഷികധ്യാനം നടത്തുന്ന പതിവു
തെറ്റിച്ചാണ് പാപ്പായും സംഘവും അരീച്ചിയായിലെ ധ്യാനകേന്ദ്രത്തിലേയ്ക്ക് പോകുന്നത്.
മാര്‍ച്ച് 9-ന് ഞായറാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ധ്യാനം 14-ാം തിയതി വെള്ളിയാഴ്ച
രാവിലെ സമാപിക്കും. റോമിലെ കാപ്പിത്തോള്‍ കുന്നിലുള്ള വിശുദ്ധ മാര്‍ക്കിന്‍റെ നാമത്തിലുള്ള ഇടവകയിലെ വികാരിയും അറിയപ്പെട്ട ധ്യാനഗുരുവുമായ മോണ്‍സീഞ്ഞോര്‍ ആഞ്ചലോ ദി ദൊനാത്തീസ്സാണ് ഇക്കുറി ധ്യാനം നയിക്കുന്നത്.

ഞായറാഴ്ച 9-ാം തിയതി പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് പാപ്പാ ഫ്രാന്‍സിസും സംഘവും വത്തിക്കാനില്‍നിന്നും ബസ്സില്‍ പുറപ്പെടുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.
____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.