2014-03-06 20:12:30

അരീച്യായിലെ ധ്യാനം
പാപ്പായുടെ താല്പര്യം


6 മാര്‍ച്ച് 2014, റോം
റോമന്‍ കൂരിയ അംഗങ്ങളുടെ ധ്യാനം അരീച്യായില്‍ ധ്യാനം നടത്തണമെന്നതെന്ന് പാപ്പാ ഫ്രാന്‍സിസിന്‍റെ തീരുമാനമായിരുന്നുവെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. തിരക്കുളള ജോലികളുടെയും ജീവിതവ്യഗ്രതകളുടെയും അന്തരീക്ഷം വിട്ട് തന്‍റെയും സഹപ്രവര്‍ത്തകരുടെയും ധ്യാനം നടത്താനുള്ള ആരീച്ചയാ തിരഞ്ഞെടുത്തത് പാപ്പാ തന്നെയാണെന്ന് ഫാദര്‍‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. സഹപ്രവര്‍ത്തകര്‍ക്കൊപ്പം 9-ാം തിയതി ഞായറാഴ്ച വൈകുന്നേരും പാപ്പായും അരീച്യയായിലേയ്ക്ക്
ബസ്സില്‍ യാത്രചെയ്യുമെന്ന്, റോമന്‍ കൂരിയ അംഗങ്ങളുടെ വാര്‍ഷിക ധ്യാനത്തെക്കുറിച്ചിറക്കിയ പ്രസ്താവനയില്‍ ഫാദര്‍ ലൊമ്പാര്‍ഡി വിവരിച്ചു.

ബലഹീനതകള്‍ മനസ്സിലാക്കുവാനും, വീഴ്ചകളെ ഓര്‍ത്തു വിലപിക്കാനും, ജീവിത ലക്ഷൃം നവീകരിക്കാനും ആന്തരികമായി നവീകരിക്കുവാനുമുള്ള അവസരമാണ് തപസ്സിലെ ധ്യാനമെന്ന്, പോള്‍ ആറാമന്‍ പാപ്പായെ ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
സൗഖ്യപ്പെടുത്താനാന്‍ സാധിക്കാത്തതെന്നു വിചാരിക്കുന്ന ആത്മനാശത്തില്‍നിന്നുപോലും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ലഭിക്കുന്ന കത്തോലിക്കാ ആത്മീയ സംവിധാനങ്ങളുടെ ഭാഗമാണ് തപസ്സുകാലമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനിയിലൂടെ പങ്കുവച്ചു.
അങ്ങനെ ദൈവകൃപ കൂടുതലായി ഈ നാളുകളില്‍ സ്വീകരിച്ചുകൊണ്ട്, വിശുദ്ധിയില്‍ അഭിവൃദ്ധിപ്പെടുവാനും, ദൈവികജീവനില്‍ വളരാനുമുള്ള നല്ല അവസരമാണിതെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൈവത്തില്‍നിന്നു സ്വീകരിച്ചുള്ള നന്മകള്‍ അനുസ്മരിച്ചും, അവിടുത്തോടു ചെയ്തിട്ടുള്ള വാഗ്ദാനങ്ങള്‍ പുതുക്കിയും, നമ്മുടെ ചിന്തകളുടെയും പ്രവൃത്തികളുടെയും ഇഷ്ടവഴികളില്‍ മാറ്റംവരുത്തി ദൈവികവഴികളില്‍ സഞ്ചരിച്ചും, അങ്ങനെ ദൈവസഹായത്തില്‍ ആശ്രയിച്ചുകൊണ്ട് ജീവിതങ്ങള്‍ മെച്ചപ്പെടുത്തുവാനുമുള്ള ദിനങ്ങളാണ് തപസ്സെന്നും ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിപ്പിച്ചു. ഈ ഉദ്ദേശങ്ങല്‍ മനസ്സില്‍ കണ്ടുകൊണ്ടാണ് പാപ്പായും സംഘവും വത്തിക്കാനും അവിടത്തെ അനുദിന പ്രവൃത്തികളുടെ ബദ്ധപ്പാടുകളില്‍നിന്നെല്ലാം വിട്ടകന്ന് ഏകാഗ്രതയില്‍ ധ്യാനിക്കുവാന്‍ അല്‍ബേനിയന്‍ കുന്നിലെ അരീച്ചിയായിലേയ്ക്കു പോകുന്നതെന്നും ഫാദര്‍ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.
Photo : The Pauline Retreat Centre in Araccia
____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.