2014-03-05 17:30:44

വ്യക്തിത്വത്തിന്‍റെ ബിംബവത്ക്കരണം
അപ്രസക്തമെന്ന് പാപ്പാ


5 മാര്‍ച്ച് 2014, വത്തിക്കാന്‍
വ്യക്തിത്വത്തിന്‍റെ ബിംബവത്ക്കരണം അപ്രസക്തമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
ഫെബ്രുവരി 4-ാം തിയതി ചൊവ്വാഴ്ച റോമിലെ Corriere della Sera എന്ന പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് തന്‍റെ വ്യക്തിത്വത്തിന്‍റെ അതിരുകടന്ന ബിംബവത്ക്കരണത്തെ പാപ്പാ നിഷേധിച്ചുപറഞ്ഞത്. ലോകത്ത് ഉയര്‍ന്നുവരുന്ന ‘ഫ്രാന്‍സിസ്തരംഗം,’ അല്ലെങ്കില്‍ ‘ഫ്രാന്‍സിസ്ഭ്രമ’ത്തെക്കുറിച്ച്, പത്രത്തിന്‍റെ വക്താവ് ഫെറൂച്ചിയോ ബര്‍ത്തോളി അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തോടാണ് പാപ്പാ ഇങ്ങനെ പ്രതികരിച്ചത്.

ജനങ്ങള്‍ക്കൊപ്പം, വിശിഷ്യാ പാവങ്ങളും രോഗികളുമായോവരോടൊപ്പം ആയിരിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നത് സത്യമാണെന്നും, എന്നാല്‍ ‘സൂപ്പര്‍മാനാ’യി ചിത്രീകരിച്ചതും, റോമിലെ തെരുവോരങ്ങളില്‍ പാവങ്ങളുടെ പക്കല്‍ താന്‍ രഹസ്യാമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നതില്‍ വാസ്തവമില്ലെന്നും, അവ മാധ്യമസൃഷ്ടമാണെന്നും പാപ്പാ അഭിമുഖത്തില്‍ വ്യക്തമാക്കി. വ്യക്തിത്വത്തിന്‍റെ ബിംബവത്ക്കരണത്തിന് അപ്പുറമുള്ള മനുഷ്യസ്നേഹത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും സംയുക്തമായ സുവിശേഷദര്‍ശനമാണ് തനിക്ക് പ്രചോദനമെന്നും പാപ്പാ അഭിമുഖത്തില്‍ തുറന്നു പ്രസ്താവിച്ചു. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള സിനഡ്,
സഭാ നവീകരണം, സഭയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക്, വിവാഹബന്ധത്തിലെ വൈരൂപ്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചേദ്യങ്ങള്‍ക്കും പാപ്പാ അഭിമുഖത്തില്‍ ഉത്തരംനല്കി.

പാപ്പായുടെ അജപാലന സന്ദേശത്തിന്‍റെ കാതല്‍ പാവങ്ങളോടുള്ള സ്നേഹമാണ് എന്നാല്‍
അത് തൊഴില്‍പരമായ പാപ്പരത്തമല്ലെന്ന് പാപ്പാ വ്യക്തമാക്കി. സമ്പത്തിനെയോ സമ്പന്നരെയോ സുവിശേഷം തള്ളിപ്പറയുന്നില്ല. ഉദാരഹണത്തിന് സുവിശേഷത്തിലെ സക്കേവൂസ് സമ്പന്നനായിരുന്നു, ഒപ്പം സ്നേഹമുള്ളവനും പാവങ്ങളോട് കരുണയുള്ളവനുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. എന്നാല്‍ സമ്പത്തിനോടുള്ള അമിതാസക്തിയും, അതിനെ പൂജിക്കുന്ന മനഃസ്ഥിതിയുമാണ് ക്രിസ്തു സുവിശേഷത്തില്‍ നിഷേധിക്കുന്നത്. പാപ്പരത്വത്തിന് വിമര്‍ശനാതമകമായ വ്യാഖ്യാനങ്ങളുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു. ദാരിദ്ര്യത്തിന്‍റെ സുവിശേഷ വീക്ഷണം വ്യക്തമാക്കുന്നത് അസ്സീസിയിലെ ഫ്രാന്‍സിസാണെന്ന വസ്തുത പാപ്പാ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. രണ്ടു യജമാനന്മാരെ സേവിക്കുക സാദ്ധ്യമല്ലെന്ന് ക്രിസ്തു പ്രസ്താവിക്കുന്നുണ്ട് – ദൈവത്തെയും പണത്തെയും. പിന്നെ, അന്ത്യവിധിയുടെ മാനദന്ധം സമ്പത്തല്ല, എത്രോത്തോളം സമ്പാദിച്ചു എന്നല്ല, എന്തു നേടി എന്നല്ല, മറിച്ച്, നിന്‍റെ സഹോദരനുമായി എന്തു പങ്കുവയ്ക്കാനായി എന്നതിനെ ആശ്രിയിച്ചാണ്. ധ്യാന്യ അരകള്‍ നിറച്ച് കകാത്തിരുന്നവന്‍റെ സുരക്ഷിതത്വത്തെ കര്‍ത്താവുതന്നെ അന്ത്യമായി ചോദ്യംചെയ്യുന്നത് പാപ്പാ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. അങ്ങനെ ദാര്ദ്യക്കുറിച്ചുള്ള തന്‍റെ വീക്ഷണം വളരെ ലളിതമായി അപ്പസ്തോലിക പ്രബോധനം Gaudium Evangelii-ല്‍ വ്യക്തമാക്കുന്നുണ്ടെന്നും, അത് ഒരുവിധത്തിലും തന്‍റെ മാര്‍ക്സിറ്റ് ചിന്തഗതിയല്ല,
മറിച്ച് ബോധ്യമുള്ള സുവിശേഷ വീക്ഷണമാണെന്നും പാപ്പാ, പത്രത്തിന്‍റെ വക്താവ് ബര്‍ത്തോളിയോട് തുറന്നു സംസാരിച്ചു.
Photo : Artist Mapaul who did the Pope Superman caricature in Rome.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.