2014-03-05 18:29:25

ബ്യൂനസ് ഐരസിന്
പാപ്പാ സഹായമെത്രാനെ നല്കി


5 മാര്‍ച്ച് 2014, വത്തിക്കാന്‍
ബ്യൂനസ് ഐരസ് അതിരൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സഹായമെത്രാനെ നിയമിച്ചു.
ഈശോസഭാംഗവും, ദൈവശാസ്ത്രാദ്ധ്യാപകനും ഉറുഗ്വേയിലെ സെമിനാരി റെക്ടറുമായിരുന്ന
ഫാദര്‍ ഏണസ്റ്റ് ജൊബാന്തയെയാണ് പാപ്പാ തന്‍റെ മുന്‍രൂപതയുടെ സഹായമെത്രാനായി നിയോഗിച്ചത്.

ബ്യൂനസ് ഐരസ് അതിരൂപതയെ നയിക്കാന്‍ തന്‍റെ പിന്‍ഗാമിയായി മോണ്‍സീഞ്ഞോര്‍ മാരിയോ പോളിയോ നിയമിച്ചതാണ് 2013 മാര്‍ച്ച 13-ന് സ്ഥാനരോപിതനായശേഷം പാപ്പാ ഫ്രാന്‍സിസ് നടത്തിയ ആദ്യത്തെ നിയമനം (2013 മാര്‍ച്ച്28-ാം തിയതിയായിരുന്നു ആര്‍ച്ചുബിഷപ്പ് മാരിയോ പോളിയുടെ നിയമനം). കഴിഞ്ഞ ഫെബ്രുവരി 22-ന് നടത്തിയ കണ്‍സിസ്റ്ററിയില്‍ ആര്‍ച്ചുബിഷപ്പ് മാരിയോ പോളിയെ കര്‍ദ്ദിനാള്‍ സ്ഥാനത്തെയ്ക്കും പാപ്പാ ഉയര്‍ത്തുകയുണ്ടായി.

11 കീഴ്രൂപതകളുള്ള വളരെ വിസ്തൃതവും പുരാതനവുമായ (estd.1680) ബ്യൂനസ് ഐരസ് അതിരൂപതയ്ക്ക് സഹായമെത്രാന്‍റെ പിന്‍ബലം അടയന്തിരമായിരുന്നെന്ന് രൂപതാ വക്താവ്, ഫാദര്‍ ഫാബിയന്‍ സ്റ്റീവ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
___________________
Report : Nellikal, sedoc








All the contents on this site are copyrighted ©.