5 മാര്‍ച്ച് 2014, വത്തിക്കാന്‍ പരിത്യാഗത്തിന്‍റെ സമയമാവണം തപസ്സുകാലമെന്ന് പാപ്പാ
ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം..... ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 5-ാം തിയതി
ബുധനാഴ്ച, വിഭൂതിതിരുനാളോടെ സഭയില്‍ ആരംഭിക്കുന്ന വലിയനോമ്പിന് ആമുഖമായിട്ടാണ് പാപ്പാ
ഇങ്ങനെ ‘ട്വിറ്റു’ചെയ്തത്. പരിത്യാഗത്തിന്‍റെ സമയമാണ് തപസ്സുകാലമെന്നും, ത്യാഗപ്രവര്‍ത്തികളിലൂടെ
നമുക്ക് അനുദിനം അപരനെ സഹായിക്കാന്‍ പരിശ്രമിക്കാമെന്നും പാപ്പാ ട്വിറ്ററിലെ ഹ്രസ്വസന്ദേശത്തിലൂടെ
സംവാദകരെ ഉദ്ബോധിപ്പിച്ചു.
@pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ അനുദിനം 9 ഭാഷകളില്‍
ട്വിറ്റ്ചെയ്യുന്നത്. ഇംഗ്ലിഷ്, അറബി, ചൈനീസ്, ലത്തീന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍
അനുദിന ജീവിതത്തിന് പ്രചോദനമാകുന്ന സാരോപദേശങ്ങളാണ് പാപ്പാ ട്വിറ്ററില്‍ കണ്ണിചേര്‍ക്കുന്നത്.
Lent is a good time for sacrificing. Let us deny ourselves something every
day to help others. Tempore quadragesimali renuntiare omnibus convenit. Qua re
incumbamus cotidie ad adiuvendos alios. _____________________ Report : Nellikal,
sedoc