2014-03-04 17:40:16

വത്തിക്കാൻ – ബറുണ്ടി ഉഭയകക്ഷി കരാർ


04 മാർച്ച് 2014, ബുജുംബുറ
പരിശുദ്ധസിംഹാസനം ആഫ്രിക്കൻ രാജ്യമായ ബറുണ്ടിയുമായി ഒരു ഉഭയകക്ഷി കരാറിൽ ഒപ്പിട്ടു. ബറുണ്ടിയിൽ കത്തോലിക്കാ സഭയുടെ നൈയാമിക വ്യക്തിത്വം, കത്തോലിക്കാ മതാചാരപ്രകാരമുള്ള വിവാഹത്തിന്‍റെ നിയമ സാധുത, കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആതുരാലയങ്ങളുടേയും നിയമ പരിരക്ഷണം, സൈന്യത്തിന്‍റെ അജപാലന ശുശ്രൂഷ, തടവറ പ്രേഷിതത്വം, നികുതി സംബന്ധമായ കാര്യങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ചതാണ് കരാർ. ബറുണ്ടിയിലെ ബുജുംബുറയിൽ നടന്ന ഒപ്പു വയ്ക്കൽ ചടങ്ങിൽ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ഫ്രാങ്കോ കോപ്പോലയും കേന്ദ്ര വിദേശ കാര്യ മന്ത്രി ലൗറന്‍റ് കവാകൂറേയും ഇരു രാഷ്ട്രങ്ങളേയും പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവച്ചു.
Reported: Vatican Radio, T.G







All the contents on this site are copyrighted ©.