2014-03-03 17:28:26

ദൈവാശ്രയബോധം നല്ല ദാമ്പത്യ ജീവിതത്തിന് അടിസ്ഥാനം


03 മാർച്ച് 2014, വത്തിക്കാൻ
നല്ല വിവാഹ ജീവിതം നയിക്കാൻ ദൈവത്തിലാശ്രയിക്കണമെന്ന് മാർപാപ്പായുടെ ട്വീറ്റ്. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ തിങ്കളാഴ്ച കണ്ണിച്ചേർത്ത സന്ദേശത്തിലാണ് ദൈവാശ്രയബോധം നല്ല ദാമ്പത്യ ജീവിതത്തിന്‍റെ അടിസ്ഥാനമാണെന്ന് പാപ്പ പ്രസ്താവിച്ചത്.

“എങ്ങനെയാണ് നല്ല ദാമ്പത്യ ജീവിതം നയിക്കുക? നമ്മുടെ സ്നേഹം നിത്യം നവീകരിക്കുകയും ഓരോ പ്രതിസന്ധിയിലും നമുക്കു കരുത്തുപകരുകയും ചെയ്യുന്ന ദൈവത്തോട് ഒന്നായി നിന്നുകൊണ്ട്” എന്നാണ് പാപ്പായുടെ ട്വീറ്റ്. (How to live a good marriage? United to the Lord, who always renews our love and strengthens it to overcome every difficulty.)

ഇംഗ്ലീഷ്, അറബി, ലാറ്റിൻ ഉൾപ്പെടെ 9 ഭാഷകളിൽ ട്വീറ്റ് ചെയ്യുന്ന പാപ്പായുടെ സന്ദേശങ്ങൾക്ക് സൈബർ ലോകത്ത് പ്രചുര പ്രചാരമുണ്ട്.

LATIN:
Quo pacto coniuges efflorescere possunt? Cum Domino se consociando a quo amor usque renovatur omnique validior reditur obstaculo.

ARABIC

كيف نعيش الزواج بطريقة جيدة؟ بالاتحاد بالرب، الذي يجدد دائما الحب ويجعله أكثر صلابة من أي صعوبة.


Reported: Vatican Radio, T.G








All the contents on this site are copyrighted ©.