2014-03-03 17:28:52

കുടുംബങ്ങൾ സുവിശേഷവത്കരണത്തിന്‍റെ നിർണ്ണായക ഘടകം


03 മാർച്ച് 2014, വത്തിക്കാൻ
കുടുംബങ്ങൾ സുവിശേഷവത്കരണത്തിലെ നിർണ്ണായക ഘടകമെന്ന് ഫ്രാൻസിസ് സ്പാനിഷ് മെത്രാൻമാരെ ഓർമ്മിപ്പിക്കുന്നു. ആദ് ലിമിന സന്ദർശനത്തിനെത്തിയ സ്പാനിഷ് മെത്രാൻമാരുമായി തിങ്കളാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയിൽ നൽകിയ സന്ദേശത്തിലാണ് കുടുംബപ്രേഷിതത്വത്തിന്‍റേയും കുടുംബങ്ങൾ മുഖാന്തരമുള്ള സുവിശേഷവത്കരണത്തിന്‍റേയും പ്രാധാന്യത്തെക്കുറിച്ച് പാപ്പ സൂചിപ്പിച്ചത്. ജനഹൃദയത്തിലേക്ക് നേരിട്ടെത്താൻ സാധിക്കുന്ന സുവിശേഷവത്കരണത്തിന്‍റെ പുതിയ പാതകൾ കണ്ടെത്തണം. സഭാംഗങ്ങളുടെ വിശ്വാസ പരിശീലനത്തിൽ, വിവാഹാർത്ഥികളുടേയും ദമ്പതികളുടേയും വിശ്വാസ പരിശീലനത്തിന് പ്രത്യേക പരിഗണന നൽകണമെന്നും പാപ്പ മെത്രാൻമാരോട് ആവശ്യപ്പെട്ടു.


Reported: Vatican Radio, T.G







All the contents on this site are copyrighted ©.