2014-02-27 19:56:27

പാപ്പായുടെ പെസഹാബലി
പ്രസക്തമായിടത്ത്


27 ഫെബ്രുവരി 2014, വത്തിക്കാന്‍
പാപ്പായുടെ പെസഹാബലിയര്‍പ്പണം, പെസഹാവ്യാഴാഴ്ച വൈകുന്നേരം അജപാലന പ്രാധാന്യമുള്ള ഒരിടത്തായിരിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു. അര്‍ജന്‍റീനായിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ അദ്ധ്യക്ഷനായിരിക്കവെ ചെയ്തതുപോലെ തന്നെ നിര്‍ദ്ധനരും പാവങ്ങളുമായവരുടെ പാദക്ഷാളനകര്‍മ്മം നടത്തിക്കൊണ്ട് പെസഹാ ആചരിക്കാനാണ് പാപ്പായുടെ താല്പര്യമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ വെളിപ്പെടുത്തി. പാപ്പാ പെസഹാ ആചരിക്കുന്ന സ്ഥലവും സമയവും പിന്നീട് വെളിപ്പെടുത്തുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

എന്നാല്‍ പതിവുള്ള പെസാബലിയര്‍പ്പണം വിശുദ്ധപത്രോസിന്‍റെ ബസിലക്കയില്‍ വൈകുന്നേരം 5 മണിക്ക് ഉണ്ടായിരിക്കും. ദിവ്യബലിക്കുള്ള ടിക്കറ്റുകന്‍ വത്തിക്കാന്‍ മുന്‍കൂറായി വിതരണംചെയ്യുന്നതാണെന്നും ഫാദര്‍ ലൊമ്പാര്‍ഡിയുടെ പ്രസ്താവന വ്യക്തമാക്കി.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.