2014-02-27 20:25:52

നീതിനിഷ്ഠ കമ്യൂണിസ്റ്റ് ചിന്തയല്ല
ക്രിസ്തീയ മൂല്യമെന്ന് പാപ്പാ


27 ഫെബ്രുവരി 2014, വത്തിക്കാന്‍
ഇടര്‍ച്ചയുണ്ടാക്കുന്ന ക്രൈസ്തവന്‍ മരണം വിളിച്ചുവരുത്തുമെന്ന ശക്തമായ വാക്കുകളായിരുന്നു പാപ്പായുടെ വ്യാഴാഴ്ചത്തെ വചനസമീക്ഷ. ഫെബ്രുവരി 27-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സന്താമാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദിവ്യബലിമദ്ധ്യേ
ഒരു യുവാവിന് പാപ്പാ സ്ഥൈര്യലേപനം നല്കുകയുണ്ടായി.

ക്രിസ്ത്യാനി ക്രിസ്തുസാക്ഷിയായി ജീവിക്കണമെന്നും, ക്രൈസ്തവ ജീവിതത്തില്‍നിന്നും, അന്യൂനമായ സുവിശേഷ പൊരുത്തവും വിശ്വസ്തതയും പ്രതീക്ഷിക്കുന്നുണ്ടെന്നും പാപ്പാ വചനചിന്തയില്‍ പരാമര്‍ശിച്ചു. വിശ്വസിക്കുന്ന കാര്യങ്ങളുമായി ക്രൈസ്തവജീവിതം പൊരുത്തപ്പെടാത്തത്, അനൗചിത്യമാണെന്നും ഉതപ്പാണെന്നും പാപ്പാ പ്രസ്താവിച്ചു. നാം കേള്‍ക്കാറുണ്ടല്ലോ, ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ട്, ക്രിസ്തായനിയിലല്ലെന്ന്. കാരണം ക്രൈസ്തവര്‍ ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്ന ആരോപണം പരക്കെ നിലവിലുണ്ടെന്ന് പാപ്പാ സമ്മതിച്ചു. അതുപോലെ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ കത്തോലിക്കാ സഭയില്‍ വിശ്വസിക്കാന്‍‍ മടിക്കുന്നുമുണ്ട് – ഇതെല്ലാം വിശ്വാസജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്ക് ഉദാരഹണങ്ങളല്ലേ, എന്ന് പാപ്പ് പ്രഭാഷണമദ്ധ്യേ ആരാഞ്ഞു. നിരീശ്വരവാദിക്ക് നല്ല ഗ്രന്ഥങ്ങള്‍ നല്കി വിശ്വാസം വളര്‍ത്താനാവില്ല. വായനയ്ക്കു ശേഷവും അവന്‍ ദൈവത്തെ നിഷേധിക്കും, മറിച്ച് നല്ല ജീവിതംകൊണ്ടും ജീവിതസാക്ഷൃംകൊണ്ടും ക്രൈസ്തവന് നിരീശ്വരവാദിയെ വശപ്പെടുത്താം, അയാളില്‍ ക്രിസ്തുവിലുള്ള വിശ്വാസം വളര്‍ത്താമെന്ന് പാപ്പാ അനുഭവത്തില്‍നിന്നും സാക്ഷൃപ്പെടുത്തി.

യാക്കോശ്ലീഹാ ഉദ്ബോധിപ്പിക്കുന്നതുപോലെ ക്രിസ്ത്യാനി പണിക്കാരന് ന്യായമായ വേദനം കൊടുക്കാതിരുന്നാല്‍, അവന്‍റെ കരച്ചില്‍ കര്‍ത്താവു കേള്‍ക്കുമെന്നും, അവന്‍ ശിക്ഷിക്കപ്പെടുമെന്നും പറയുന്നത്, കമ്യൂണിസ്റ്റ് ചിന്താഗതിയല്ല, സുവിശേഷചിന്തയും മൂല്യവുമാണെന്നും പാപ്പാ വചനചിന്തയില്‍ സമര്‍ത്ഥിച്ചു.
ക്രൈസ്തവ ജീവിതം ആവശ്യപ്പെടുന്ന ജീവിതസമഗ്രതയും ഔചിത്യവും നമുക്ക് പാലിക്കാനാവണം, നമ്മില്‍ ചെറിയവരെ ചൂഷണംചെയ്യുകയും ഉതപ്പുനല്കുകയും ചെയ്യുന്നവരോട് ഉരകല്ല് കഴുത്തില്‍കെട്ടി ജീവന്‍ അവസാനിപ്പിക്കാന്‍ പറയുന്ന ക്രിസ്തുവിന്‍റെ ശക്തമായ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ വചനചിന്തകള്‍ സമാഹരിച്ചത്.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.