2014-02-26 17:23:05

റോമാ സെമിനാരിയുടെ ശതാബ്ദിക്ക്
പാപ്പായുടെ സന്ദര്‍ശനം


26 ഫെബ്രുവരി 2014, റോം
ഫെബ്രുവരി 28-ാം തിയതി വെള്ളിയാഴ്ച, വിശ്വാസനാഥയുടെ തിരുനാളിലാണ്
പാപ്പാ റോമിലെ സെമിനാരി വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുന്നത്. പുരാതനമായ റോമന്‍ സെമിനരി, ലാറ്ററന്‍ ബസിലിക്കയുടെ സമീപത്തേയ്ക്ക് മാറ്റി സ്ഥാപിച്ചതിന്‍റെ ശതാബ്ദി ആഘോഷവും കണക്കിലെടുത്തുകൊണ്ടാണ്
പാപ്പായുടെ സന്ദര്‍ശനമെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

വൈകുന്നേരം 6 മണിക്ക് ലാറ്ററന്‍ ബസിലിക്കാംഗണത്തില്‍ കാറിലെത്തിച്ചേരുന്ന പാപ്പായെ അവിടത്തെ 85- സെമിനാരിവിദ്യാര്‍ത്ഥികളും, മേലധികാരികളും അദ്ധ്യാപകരും ചേര്‍ന്ന് സ്വീകരിക്കും. പാപ്പായുമായി സെമിനാരിയുടെ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ റോമാ രുപതയുടെ മൈനര്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍, കപ്രാനിക്കാ കോളെജിലെ വൈദിക വിദ്യാര്‍ത്ഥികള്‍, റിഡെംത്തോര്‍ മാത്തര്‍ സ്ഥാപനത്തില്‍ വൈദീകാര്‍ത്ഥികള്‍ എന്നിവരും പങ്കെടുക്കും. സെമിനാരി വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്യുന്ന പാപ്പാ അവരുടെ ചോദ്യങ്ങള്‍ക്ക് പാപ്പാ സംശയനിവാരണം നടത്തും. മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീന നയിക്കുന്ന റോമാ രൂപതയുടെ 200 അംഗഗായക സംഘം, ‘ദൈവത്താല്‍ നിയുക്തനായ മാനുഷ്യന്‍, അവന്‍റെ പേര് യോഹന്നാന്‍ എന്നായിരുന്നു’ എന്ന സംഗീതശില്പം (Oratorio) പാപ്പായുടെ സാന്നിദ്ധ്യത്തില്‍ അവതരിപ്പിക്കും. തുടര്‍ന്ന് തന്‍റെ രൂപതയുടെ ഭാവി ദൈവദികര്‍ക്കൊപ്പം അത്താഴം കഴിച്ച് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങുമെന്നും പ്രസ്താവന വെളിപ്പെടുത്തി.
____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.