2014-02-25 17:16:11

ഹെയ്ത്തിയുടെ പ്രസിഡന്‍റുമായി മാർപാപ്പയുടെ കൂടിക്കാഴ്ച്ച


25 ഫെബ്രുവരി 2014, വത്തിക്കാൻ
ഹെയ്ത്തിയുടെ പ്രസിഡന്‍റ് മൈക്കിൾ ജോസഫ് മാർട്ടേലിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച്ച നടത്തി. തിങ്കളാഴ്ച്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. പരിശുദ്ധ സിംഹാസനവും ഹെയ്ത്തിയും തമ്മിലുള്ള മികച്ച ഉഭയകക്ഷിബന്ധത്തെക്കുറിച്ചും ഹെയ്തിയുടെ സാമൂഹ്യ അഭിവൃദ്ധിക്ക് സഭ നൽകുന്ന സംഭാവനകളെക്കുറിച്ചും, വിശിഷ്യാ വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ആതുര സേവനം എന്നീ മേഖലകളിൽ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ ചർച്ചചെയ്യപ്പെട്ടുവെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു. രാഷ്ട്രത്തിന്‍റെ പുനർനിർമ്മിതിക്കും, പൊതുക്ഷേമത്തിനും, സമുദായങ്ങൾ തമ്മിലുള്ള അനുരജ്ഞനത്തിനും വേണ്ടി ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും നടക്കുന്ന പ്രയത്നങ്ങളെക്കുറിച്ചും ചർച്ചയിൽ പരാമർശിക്കപ്പെട്ടു.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശ ബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആർച്ചുബിഷപ്പ് ഡൊമനിക് മെംമ്പേർത്തി എന്നിവരുമായും പ്രസിഡന്‍റ് മൈക്കിൾ ജോസഫ് മാർട്ടേലിയും സംഘവും കൂടിക്കാഴ്ച്ച നടത്തി.

Reported: Vatican Radio, TG







All the contents on this site are copyrighted ©.