2014-02-25 17:15:47

കത്തോലിക്കർ, ലോകത്തിൽ ജീവിക്കുന്ന സുവിശേഷം


25 ഫെബ്രുവരി 2014, വത്തിക്കാൻ
സജീവ സുവിശേഷമായി മാറാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാമെല്ലാവരുമെന്ന് മാർപാപ്പ കത്തോലിക്കരെ ഓർമ്മിപ്പിക്കുന്നു. @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ ഫെബ്രുവരി 25ന് കണ്ണിചേർത്ത ട്വീറ്റിലൂടെയാണ് മിഷനറി ദൗത്യത്തെക്കുറിച്ച് പാപ്പ കത്തോലിക്കരെ ഓർമ്മിപ്പിച്ചത്. “ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും പ്രേഷിതരായ ക്രിസ്തു ശിഷ്യരാണ്. ലോകത്തിൽ സജീവ സുവിശേഷമായി ജീവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.”- എന്നാണ് പാപ്പായുടെ ട്വീറ്റ്. ഔദ്യോഗിക ഹാൻഡിലിൽ ലാറ്റിനും അറബിയുമടക്കം ഒൻപതു ഭാഷകളിൽ പാപ്പായുടെ ട്വീറ്റുകൾ ലഭ്യമാണ്.

English: All of us who are baptized are missionary disciples. We are called to become a living Gospel in the world.

Latin: Omnes Baptismate renati, discipuli sumus missique ad Evangelium orbi terrarum alacriter dicendum.

Reported: Vatican Radio, TG







All the contents on this site are copyrighted ©.