2014-02-22 11:11:25

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കുവേണ്ടി കർദിനാൾമാരുടെ പ്രാർത്ഥന


21ഫെബ്രുവരി 2014, വത്തിക്കാൻ

ലോകത്തിന്‍റെ നാനാഭാഗത്ത് വിശ്വാസത്തിന്‍റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്കുവേണ്ടി മാർപാപ്പയും കർദിനാൾ സംഘവും പ്രത്യേക പ്രാർത്ഥന നടത്തിയെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. വത്തിക്കാനിൽ നടക്കുന്ന കർദിനാൾമാരുടെ അസാധാരണ സമ്മേളനത്തിന്‍റെ രണ്ടാം ദിനത്തിലാണ് ഈ പ്രാർത്ഥന നടത്തിയത്. സംഘർഷാവസ്ഥയിൽ ആയിരിക്കുന്ന രാജ്യങ്ങൾക്കുവേണ്ടിയും പാപ്പായും കർദിനാൾ സംഘവും പ്രാർത്ഥിച്ചു. സമാധാനപൂർണ്ണമായ സഹജീവനം അസാധ്യമായിരിക്കുന്ന ദക്ഷിണ സുഡാൻ, നൈജീരിയ, കലാപം പുകയുന്ന യുക്രൈൻ, സിറിയ, മധ്യാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിച്ചുവെന്നും ഫാ.ലൊംബാർദി അറിയിച്ചു.


Reported: Vatican Radio, TG








All the contents on this site are copyrighted ©.