2014-02-22 11:11:38

ഇനിയും തുടരേണ്ട ആരാധനാക്രമ നവീകരണം


21 ഫെബ്രുവരി 2014, വത്തിക്കാൻ
സജീവ ബലിയായി സ്വയം സമർപ്പിക്കുന്നതാണ് ദൈവത്തിന് ഏറ്റവും പ്രീതികരമായ ആരാധനയെന്ന് മാർപാപ്പ. ആത്മാവിലുള്ള ആരാധനയിൽ നിന്നും വേറിട്ട ആരാധനാക്രമം ശൂന്യമായിപോകാൻ സാധ്യതയുണ്ടെന്നും ഫ്രാൻസിസ് പാപ്പ പ്രസ്താവിച്ചു.
ആരാധനാക്രമത്തെ സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രമാണരേഖയായ ‘Sacrosanctum Concilium’ ആസ്പദമാക്കി റോമിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ഈ പ്രമാണ രേഖയുടെ പ്രസിദ്ധീകരണം ഗാഢവും വ്യാപകവുമായ ആരാധനാക്രമ നവീകരണത്തിന് വഴിതെളിച്ചുവെങ്കിലും സൂന്നഹദോസ് പിതാക്കൻമാർ വിഭാവനം ചെയ്ത നവീകരണം ശരിയായ രീതിയില്‍ പൂർത്തീകരിക്കുവാൻ ഇനിയും ഏറെ ദൂരം പോകേണ്ടതുണ്ട്. വൈദികർക്കും സന്ന്യസ്തർക്കുമെന്ന പോലെ അൽമായർക്കും ആരാധനാക്രമ കാര്യങ്ങളിൽ പരിശീലനം നൽകണമെന്നും മാർപാപ്പ സന്ദേശത്തിൽ സൂചിപ്പിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.