2014-02-20 08:45:02

‘ക്രീസ്തായ’ന്‍റെ നിര്‍മ്മാതാവിന്
ദേശീയ മാധ്യമ പുരസ്ക്കാരം


19 ഫെബ്രുവരി 2014, ബോപ്പാല്‍
‘ക്രീസ്തായന്‍’ സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ ഫാദര്‍ ജിയോ ജോര്‍ജ്ജ് കന്നാനായില്‍ എസിവിഡിയാണ് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്‍
പ്രായോജകരനായ ദേശീയ മാധ്യമ പുരസ്ക്കാരത്തിന് അര്‍ഹനായത്.

ഭാരതത്തിന്‍റെ സുവിശേഷവത്ക്കരണ പദ്ധതിയില്‍ സാംസ്ക്കാരീകാനുരൂപണ ശൈലികൊണ്ട് തനിമയാര്‍ന്നതും മികവുറ്റതുമായ മെഗാസിനിമയാണ്, ഇന്തോറിലെ സദ്പ്രകാശന്‍ കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജിയോയുടെ ‘ക്രീസ്തായന്‍’ എന്ന് ബോപ്പാലിലെ നവചേദന കേന്ദ്രം സംഘടിപ്പിച്ച അവാര്‍ഡി ദാനച്ചടങ്ങില്‍, ബോപ്പാല്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ലിയോ കൊര്‍ണേലിയോ പ്രസ്താവിച്ചു. വ്യക്തിയെന്ന നിലയില്‍ സഭയുടെ ചുറ്റുവട്ടങ്ങളില്‍ ഒതുങ്ങി ജീവിച്ചുകൊണ്ട് ഫാദര്‍ ജിയോ ഭാരതത്തില്‍ ചെയ്തിട്ടുള്ള മൂല്യാധിഷ്ഠിതമായ മാധ്യമശുശ്രൂഷയ്ക്ക് ലഭിച്ച ന്യായമായ അംഗീകാരമാണ്, ദേശീയ മെത്രാന്‍ സമിതി അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ബസീലോയോസ് മാര്‍ ക്ലീമിസ് പ്രായോക്താവായ മാധ്യമപുരസ്ക്കാരമെന്നും ആര്‍ച്ചുബിഷപ്പ് ലിയോ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ കോളെജില്‍നിന്നും സംഗീതത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള ഫാദര്‍ ജിയോ, കേരള യൂണിവേഴ്സിറ്റിയില്‍നിന്നും ജേര്‍ണ്ണലിസത്തിലും ഉന്നതബിരുദം നേടിയിട്ടുണ്ട്. തിരുനവന്തപുരത്തുള്ള സര്‍ക്കാരിന്‍റെ ഫിലിം അക്കാഡമിയില്‍നിന്നുമാണ് ഫാദര്‍ ജിയോ സിനിമറ്റോഗ്രഫിയില്‍ പ്രാഗത്ഭ്യം കരസ്ഥമാക്കിയ ഡിപ്ലോമ പൂര്‍ത്തീകരിച്ചത്.
ലളിതകലകളെയും കലാപ്രതിഭകളെയും വളര്‍ത്തിയെടുക്കുന്ന എസ്.വി.ഡി. സഭയുടെ തിരുവനന്തപുരത്തുള്ള ‘കലാഗ്രാമം’ എന്ന സ്ഥാപനത്തിന്‍റെ സ്ഥാപക ഡയറക്ടറാണ് ഫാദര്‍ ജിയോ. ഫോട്ടോഗ്രഫിയിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഈ സന്ന്യാസവൈദികന്‍ Image Nation എന്ന പേരില്‍ തന്‍റെ വൈവിധ്യമാര്‍ന്ന ഫോട്ടോ ശേഖരങ്ങളുടെ പ്രദര്‍ശനങ്ങള്‍ ദേശീയ തലത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
_____________________________
Report : Nellikal, Religious India









All the contents on this site are copyrighted ©.