2014-02-20 09:13:33

ഭാരതത്തില്‍ പ്രസക്തമാകാത്ത
സിനഡു ചോദ്യാവലി


19 ഫെബ്രുവരി 2014, വത്തിക്കാന്‍
സിനഡു കമ്മിഷന്‍റെ ചോദ്യാവലി ഭാരതത്തിന് പ്രസക്തമായില്ലെന്ന് മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. ഒക്ടോബറില്‍ ആരംഭിക്കേണ്ട മെത്രാന്മാരുടെ പ്രത്യേക സിനഡിന് ഒരുക്കമായുള്ള കുടുംബജീവിതത്തിന്‍റെ അജപാലന വെല്ലുവിളികളെ കേന്ദ്രീകരിച്ചുള്ള ചോദ്യാവലിയോടാണ് ഭാരതം പ്രതികരിക്കാതിരുന്നതെന്ന് കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തിനെത്തിയ മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് റോമില്‍ പ്രസ്താവിച്ചു.

വിവാഹമോചനം, ഗര്‍ഭച്ഛിദ്രം, പുനര്‍വിവാഹം, വിവാഹമോചിതരുടെ സഭാജീവിതം, വിവാഹത്തിനു മുന്‍പുള്ള വ്യക്തികളുടെ ലൈംഗിക സഹവാസം, സ്വവര്‍ഗ്ഗ വിവാഹം എന്നിങ്ങനെയുള്ള അജപാലന പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചോദ്യാവലിയോട് പ്രതികരിക്കാതിരുന്നത് ഭാരതസഭയുടെ വൈവിധ്യമാര്‍ന്ന സാമൂഹ്യ സാംസ്ക്കാര പശ്ചാത്തലവും, അജപാലന ചുറ്റുപാടുകളും, ജനങ്ങളുടെ ഇടിയിലെ വിദ്യാഭ്യാനിലവാരത്തിന്‍റെ ബൃഹത്തായ അന്തരവുംകൊണ്ടാണെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്, റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ വിവരിച്ചു. എന്നാല്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള സിനഡിന് ഒരുക്കമായുള്ള ചോദ്യാവലി പ്രധാനപ്പെട്ടതും പ്രസക്തവുമാണെന്നും, രഹസ്യാത്മക സൂക്ഷിച്ചുകൊണ്ട് ആഗോളതലത്തില്‍ അഭിപ്രായ സമന്വയീകരണം നടത്തിയെങ്കില്‍ മാത്രമേ വൈവിധ്യമാര്‍ന്ന അജപാലന ചുറ്റുപാടുകള്‍ മനസ്സിലാക്കുവാനും വിലയിരുത്തുവാനും സാധിക്കുകയുള്ളൂവെന്ന്, സിനഡു കമ്മിഷന്‍റെ സെക്രട്ടറി, പ്രതികരണത്തിനു മറുപടി പറഞ്ഞു.
_____________________________
Report : Nellikal, Vatican Radio








All the contents on this site are copyrighted ©.